Advertisment

കല്ലടിക്കോട് വയോജനങ്ങളുടെ പ്രശ്നങ്ങൾ അറിയാനായി ആർദ്രം പദ്ധതി വയോജന ക്ലിനിക്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്: വയോജനങ്ങള്‍ക്ക് സന്തോഷ നിമിഷങ്ങൾ സമ്മാനിച്ചുംഅവരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് കൈത്താങ്ങായും നടത്തുന്ന പ്രവർത്തന പരിപാടികളുടെ ഭാഗമായി കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം ചെറുള്ളി അംഗൻവാടിയിൽ വയോജന ക്ലിനിക് സംഘടിപ്പിച്ചു.

Advertisment

publive-image

യുസുഫ് കുടപ്പനയ്ക്കൽ അധ്യക്ഷനായി. വയോജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ആവിഷ്‌കരിച്ച പദ്ധതികൾ പ്രാവര്‍ത്തികമാക്കേണ്ട രീതികൾ ചർച്ച ചെയ്തു.

ആരോഗ്യം, ഉപജീവനം, സാമൂഹ്യരംഗം എന്നിങ്ങനെയുള്ള മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ക്ലാസുകൾക്ക് ജനമൈത്രി ബീറ്റ് ഓഫീസർമാരായ പുഷ്പദാസ്,ബിബീഷ് എന്നിവർ നേതൃത്വം നൽകി. പാട്ടും കഥ പറച്ചിലുമായിവയോജനങ്ങൾക്ക് സന്തോഷ നിമിഷങ്ങൾ സമ്മാനിച്ച പരിപാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സതീഷ്, ആശ വർക്കർ ലൈല തുടങ്ങിയവരും പങ്കെടുത്തു.

Advertisment