Advertisment

‘വിദ്യാലയം പ്രതിഭകളിലേക്ക്’ - പ്രതിഭകളെ അറിയാനും ആദരിക്കാനുമൊരുങ്ങി വിദ്യാർഥികൾ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ‘വിദ്യാലയം പ്രതിഭകളിലേക്ക്’ പരിപാടിയുമായി കല്ലടിക്കോട് എ യു പി യു.പി.സ്കൂൾ. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കവിയും നാടൻ പാട്ടു കലാകാരനുമായ നരേൻ പുലാപ്പറ്റക്കൊപ്പം ഒത്തുകൂടി.

Advertisment

publive-image

സമൂഹത്തിന്റെ ശക്തി തിരിച്ചറിയാനുള്ളതാണ് പഠനം. താൻ വളർന്നു വന്ന സാഹചര്യത്തെക്കുറിചും നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു. ഏതുപ്രതിസന്ധിയിലും തളരാതെ നിശ്ചയദാർഢ്യ ത്തോടുകൂടി മുന്നേറാൻ പ്രാപ് തരാവണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

നാടൻപാട്ടുകൾ പാടിയും ചോദ്യങ്ങൾ ചോദിച്ചുംകുട്ടികളെ ഉല്ലാസ ഭരിതരാക്കി.ശിശുദിനത്തോടനുബന്ധിച്ചു നടത്തിയപരിപാടിയിൽ കല്ലടിക്കോട് എ. യു.പി.സ്കൂൾപ്രധാനാധ്യാപിക പി.ശോഭനആമുഖ ഭാഷണം നിർവഹിച്ചു.

publive-image

പി.ടി. എ. പ്രസിഡന്റ് ആബിദ അധ്യക്ഷയായി.ഇസ്മയിൽ,അബ്ദുള്ള മാഷ്, വിദ്യാർത്ഥികളായ സാരംഗ് സജി ,സഞ്ജന എസ്. എന്നിവർ പ്രസംഗിച്ചു.

അസംബ്ലിയിൽ കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾഅധ്യാപകർ ഏറ്റെടുത്തു നടത്തുന്നതായി ശിശുദിനത്തിലെ പ്രത്യേക അസംബ്ലി, പ്രതിജ്ഞ ,പ്രാർത്ഥന, ദേശീയഗാനം, പത്രവായന ,പുസ്തകപരിചയം ഇന്നത്തെ ചിന്താവിഷയം എന്നിവയെല്ലാം അധ്യാപകർതന്നെ ചെയ്തു എന്നുള്ളത് കുട്ടികളിൽ കൗതുക മുണർത്തി. പ്രച്ഛന്ന വേഷമത്സരവും സംഘടിപ്പിച്ചു.

Advertisment