Advertisment

വീണു കിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്സ് ഉടമയ്ക്ക് നല്‍കി ഓട്ടോ ഡ്രൈവർ മാതൃകയായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: കല്ലടിക്കോട് കനാൽ റോഡിൽഇരട്ടക്കല്ല് പ്രദേശത്തു നിന്നും വീണു കിട്ടിയപണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ച് നൽകി ഓട്ടോ ഡ്രൈവർ പറക്കാട് അബ്ദു നാസർ മാതൃകയായി. ആളൊഴിഞ്ഞവഴിയിൽ വീണു കിട്ടിയ പണവും രേഖയുമടങ്ങിയ പേഴ്സ് കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

publive-image

മണിക്കശേരി പി.ബി ദിലീപിന്റേതാണ് 5,020 രൂപയടങ്ങിയ പേഴ്സ് എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെഎ എസ് ഐ അൻവറിന്റെ സാന്നിധ്യത്തിൽ ഉടമക്ക് കൈമാറുകയായിരുന്നു.

Advertisment