Advertisment

കല്ലടിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ഷൈലജടീച്ചർ നിർവഹിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കല്ലടിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചർ നിർവഹിച്ചു.

Advertisment

publive-image

സമഗ്രവും സൗജന്യവുമായ ആരോഗ്യ പരിരക്ഷയും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും പുതിയ രോഗീസൗഹൃദ ആശുപത്രിയിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകും. ജില്ലയിൽ 16 ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതോടെ ശിശുമരണനിരക്കും കുറഞ്ഞു.

ആരോഗ്യജീവിതം പഴയ കാലത്തേക്കാൾ പുരോഗമിച്ചെങ്കിലും പകർച്ച പനികൾ, നാം ഇനിയും ജാഗ്രത തുടരണം. ആരോഗ്യ രംഗത്ത് ഇനിയും നമുക്ക് ഏറെ മുന്നേറാനുള്ളതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എം.എൽ.എ കെ.വി.വിജയദാസ് അധ്യക്ഷ പ്രസംഗം നടത്തി.ജില്ല മെഡിക്കൽ ഓഫീസർ കെ.പി.റീത്ത പദ്ധതി വിശദീകരണം നടത്തി.

publive-image

പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ, എം.എം.തങ്കച്ചൻ, ഡോ.ആർ.രചന, ഡോ.ബോബി മാണി, വിവിധ സംഘടനാ നേതാക്കൾ, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതി നിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ളവർ പങ്കെടുത്തു. ആരോഗ്യകേന്ദ്രത്തിന്റെ തുടക്കക്കാരൻ പഴയകാല പഞ്ചായത്ത് പ്രസിഡന്റ്ശ്രീകുമാരനുണ്ണി മാഷിനെ ചടങ്ങിൽ ആദരിച്ചു

Advertisment