Advertisment

കഴിവും നൈപുണ്യവും വര്‍ദ്ധിപ്പിക്കാൻ കല്ലടിക്കോട് പെയിന്റിംഗ് തൊഴിലാളികൾക്ക് പരിശീലനം നൽകി

New Update

പാലക്കാട്:   പെയിന്റിംഗ് തൊഴിലാളികളുടെ കഴിവും നൈപുണ്യവും വര്‍ദ്ധിപ്പിച്ച് മുഖ്യധാര മേഖലയിലേക്ക് അവരെ എത്തിക്കാന്‍ ലക്ഷ്യമിട്ട് കൻസായ് നെരോലാക് പെയിന്റ്സ് രാജ്യവ്യാപകമായി നടപ്പാക്കുന്ന പെയിന്റർ പരിശീലന പദ്ധതി പ്രകാരം കല്ലടിക്കോട് എലഗന്റ് ഹാർഡ്വെയേഴ്‌സിൽ മുന്നൂറോളം പേര്‍ക്ക് പരിശീലനം നല്‍കി.

Advertisment

publive-image

സഞ്ചരിക്കുന്ന പെയിന്റർ ട്രെയിനിങ് വാഹനം പ്രഗതി എക്സ്പ്രെസ്സിൽ ആണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. പരിശീലനത്തിൽ പങ്കെടുത്തവർക്ക് കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന സർട്ടിഫിക്കറ്റ് നൽകി.

നാല് ബാച്ചുകളിലായി നടന്ന ഏകദിന പരിശീലനത്തിന് ദിലീപ്, തൗഫീഖ്, മനോജ്, എലഗന്റ് ഹാർഡ് വെയർ ഉടമ ഇല്യാസ്,പെയിന്റിംഗ് അസോസിയേഷൻ പ്രസിഡന്റ് സൈനുദ്ദീൻ ചൂരക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.

500 രൂപ സ്റ്റെപന്റും 2 ലക്ഷം രൂപ അപകട ഇൻഷൂറൻസ് പരിരക്ഷയുമുണ്ട്. നിറം ഇന്ത്യയുടെ സാംസ്ക്കാരിക പാരമ്പര്യത്തിന്റെ കയ്യൊപ്പും പ്രദര്ശനവുമാണ്.

publive-image

ജീവിതത്തിന്റെ നാനാ തുറകളിലേക്ക് പ്രചോദനമേകുന്ന സ്വാധീന ശക്തിയാകാൻ ഒരു പെയിന്റിംഗ് തൊഴിലാളിക്ക് കഴിയും.

തൊഴിൽ മേഖലയെ ക്രമവൽക്കരിച്ച്ഗ്രാമീണ യുവതയ്ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കുക വഴി തുല്യപരിഗണനയും സുരക്ഷയും ലഭ്യമാക്കുകയാണ് ഈ പദ്ധതിയെന്ന്‌ പെയിന്റിംഗ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Advertisment