Advertisment

കാരാകുർശ്ശിയിൽ കൂടുതൽ ജാഗ്രത ആവശ്യമായി വന്നിരിക്കുന്നു. നാട്ടുകാർ നിയന്ത്രണങ്ങൾ ലംഘിക്കരുത് - കല്ലടിക്കോട് എസ് ഐ

New Update

 പാലക്കാട്:  കോവിഡ് രോഗ വ്യാപനത്തിനെതിരേയുള്ള മുൻകരുതലെന്നോണമാണ് നാടും നഗരവും ലോക്ക് ഡൗൺ ആയിരിക്കുന്നത്.

Advertisment

ലോക്ക്ഡൌൺ നിയമ നിർദേശങ്ങളും, കാരാകുർശ്ശിയിലെ പ്രത്യേക സംഭവ വികാസങ്ങളും പരിഗണിച്ച് മുഴുവൻ ജനങ്ങളും പോലീസിന്റെ ജാഗ്രത പ്രവർത്തനവുമായി കൂടുതൽ സഹകരിക്കണമെന്ന് കല്ലടിക്കോട് എസ്. ഐ. ലീല ഗോപൻ അഭ്യർത്ഥിച്ചു.

publive-image

നിയമത്തെ അവഗണിച്ച് കറങ്ങി നടന്നാൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് എസ്. ഐ. മുന്നറിയിപ്പ് നൽകി. അറസ്റ്റും പിഴയും അടക്കമുള്ള കര്‍ശന നടപടികൾ നിയമ ലംഘകർ നേരിടേണ്ടി വരും.

അവശ്യ സേവനവുമായി പോകുന്ന വാഹനങ്ങൾ മാത്രമേ കടത്തിവിടൂ. അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. കരാകുർശ്ശിയിലെ പശ്ചാത്തലത്തിൽ സുരക്ഷ നടപടികൾ കർശനമാക്കിയിട്ടുണ്ട്.

മാസ്ക് ധരിക്കാതെ ഒരാളെയും പുറത്തിറങ്ങാൻ അനുവദിക്കില്ല. ജനങ്ങൾ പോലീസുമായി കൂടുതൽ സഹകരിക്കണം. കുട്ടികളെ പുറത്തിറങ്ങാൻ രക്ഷിതാക്കൾ അനുവദിക്കരുത്.

രോഗ വ്യാപനത്തിനെതിരെ കര്‍ശന നിലപാട് പോലീസും ആരോഗ്യവകുപ്പും ആവര്‍ത്തിക്കുമ്പോൾ, ആ നിലപാട് പ്രാവർത്തികമാക്കാൻ കാരാകുർശ്ശിയിലും സമീപ പ്രദേശത്തുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം - എസ്. ഐ. അഭ്യർത്ഥിച്ചു.

രോഗ വ്യാപനം തടയുന്നതിനായി ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി ഇനിയും നടപടികള്‍ ശക്തമാക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥിതി വിവരങ്ങള്‍ ജനമൈത്രി പോലീസ് വിലയിരുത്തുന്നുണ്ട്.

ബോധവൽക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാഹനത്തിൽ ബോധവൽക്കരണ സന്ദേശ പ്രയാണവും നടത്തിയിരുന്നു. ജില്ലയിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. സർക്കാർ നിയന്ത്രണങ്ങൾ മുഖവിലക്കെടുക്കാൻ ഓരോരുത്തരും സന്നദ്ധമാവണം - മന്ത്രി എ. കെ. ബാലൻ പറഞ്ഞു.

Advertisment