Advertisment

കല്ലടിക്കോടൻ മലകളുടെ പ്രകൃതി രമണീയതയും ആത്മ കഥാംശവും ചേർന്ന 'അപരാജിതൻ' പ്രകാശനം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  കല്ലടിക്കോടിന്റെ ദേശപ്പൊരുളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതും കാല പ്രയാണത്തിൽ ഒരു ശാലീന ഗ്രാമത്തിനു സംഭവിച്ച മാറ്റങ്ങൾ ഉൾക്കൊള്ളുന്നതുമായ 'അപരാജിതൻ' എന്ന പുസ്തകം ഫ്രണ്ട്സ് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ദർശന കോളേജ് പ്രിൻസിപ്പൽ കെ.രാധാകൃഷ്ണൻ പ്രകാശനം ചെയ്തു.

Advertisment

publive-image

ലൈബ്രറി പ്രസിഡന്റ് സി.കെ.രാജൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോട് അധ്യക്ഷനായി. ദരിദ്ര പൂർണ്ണമായ ഒരു കാലത്തിന്റെ വിവരണവും അനുഭവവുമാണ് ആത്മകഥാംശമുള്ള ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും വളര്‍ച്ച ഗ്രാമീണതയിലും സഹവർത്തിത്വത്തിലും വരുത്തിയ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാരാബ്ധങ്ങളും ആധുനികാനന്തര മാറ്റങ്ങളും ഈ പുസ്തകം അവതരിപ്പിക്കുന്നു.

publive-image

പാറോക്കോടൻ എന്ന പേരിൽ എഴുതാറുള്ള റിട്ട.ജോയിന്റ് ലേബർ കമ്മീഷണർ പി.ഹസൈനാരാണ് പുസ്തകത്തിന്റെ രചയിതാവ്. അരുൺ മാസ്റ്റർ, അർജുൻ കെ.സി. പി.ഷാനവാസ് തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സംസാരിച്ചു.

Advertisment