Advertisment

ഇന്ത്യയുടെ ഭാവി അനിശ്ചിതത്വത്തിലാക്കും. പൗരത്വ ബിൽ പിൻ വലിക്കണം: കോൺഗ്രസ്

New Update

പാലക്കാട്:  രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ബിൽ പിൻ വലിക്കണമെന്ന് കോൺഗ്രസ് കല്ലടിക്കോട് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. മതേതരത്വ സ്വഭാവം ഇല്ലാതാക്കുന്നതും വർഗ്ഗീയതയ്ക്ക് ഇടയാക്കുന്നതുമായ ബിൽ തള്ളിക്കളയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

Advertisment

publive-image

എന്താണ് പൗരത്വ ബിൽ? എന്ന് ഗൂഗിളിൽ സേർച്ച് ചെയ്താൽ ഏകദേശം 18 കോടിയോളം ഫലങ്ങൾ ലഭിക്കുന്നുണ്ട്.പൗരത്വ ബില്ലിന്റെ മലയാളം രേഖകൾ അന്വേഷിക്കുന്നവരും കുറവല്ല.രാജ്യത്തെ മത നിരപേക്ഷത അസ്ഥിരപ്പെടുത്തുന്ന ഈ ബില് സംബന്ധിച്ച ആശങ്ക ചെറുതല്ല.

മണ്ഡലം കൺവെൻഷൻ കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് സി എൻ ശിവദാസൻ ഉഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി എം കെ മുഹമ്മദ് ഇബ്രാഹീം, വി.സി.ഉസ്മാൻ, രാജി പഴയകളം, എ കെ അലിമുത്ത്, മാത്യു കല്ലടിക്കോട് എന്നിവർ പ്രസംഗിച്ചു.

Advertisment