Advertisment

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എല്ലാ വിഭാഗങ്ങളും ഒന്നിച്ച് ശബ്ദമുയർത്തണം:കാനം രാജേന്ദ്രൻ

New Update

തച്ചമ്പാറ:  മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിച്ച്‌മതനിരപേക്ഷരാജ്യത്തെ വീണ്ടും വിഭജിക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനുമുള്ള പൗരത്വ ഭേദഗതിയെ ചെറുത്തു തോൽപിക്കണമെന്നുംവടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രൻ പറഞ്ഞു.

Advertisment

publive-image

തച്ചമ്പാറയിൽ പുതുതായി പണികഴിപ്പിച്ച സിപിഐകോങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് (സി. അച്യുതമേനോൻസ്മാരക മന്ദിരം) ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി ബിൽ രാജ്യത്ത് നടപ്പിലാക്കരുത് എന്ന് തന്നെയാണ്സിപിഐ ഉറച്ച നിലപാട്. ഇത് കൃത്യമായി ഒരു വിഭാഗത്തിന്എതിരാണ്.ഹിന്ദുത്വ രാഷ്ട്രം നടപ്പാക്കാനുള്ളആർ എസ് എസ് അജണ്ടയാണിത്. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പൗരൻമാരെ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല.

publive-image

കർഷകരുടെയും ഭൂരഹിതരുടെയുംഅവസ്ഥ പരിതാപകരമായി മാറിയിരിക്കുന്നു. ഭൂമിയുടെ മേലുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശം നിഷേധിക്കപ്പെടരുത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിച്ച്മുന്നോട്ടു പോകുന്നതാകണം നമ്മുടെ മഹത്തായ ഇന്ത്യ - കാനം പറഞ്ഞു.

സിപിഐആസ്ഥാന മന്ദിരത്തിലെ കെ.വി.ശ്രീധരൻ സ്മാരക ഹാൾ സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.ചാമുണ്ണി, പി.ചിന്നക്കുട്ടൻ, വിജയൻ കുനിശ്ശേരി, ജോസ്‌ബേബി, പി.ശിവദാസൻ, പി.മണികണ്ഠൻ, ജോർജ് തച്ചമ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.

ഉദ്ഘാടന ചടങ്ങിനും പൊതുസമ്മേളനത്തിനും ശേഷം കെപിഎസി യുടെ 'മരത്തൻ1892' നാടകം അവതരിപ്പിച്ചു.

Advertisment