Advertisment

കപ്പടം എൽ.പി സ്‌കൂൾ പ്രവേശന കവാടത്തിന്റെയും നവീകരിച്ച ഡൈനിങ് ഹാളിന്റെയും ഉദ്ഘാടനം നടന്നു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കരിമ്പ:  കരിമ്പ ഗ്രാമ പഞ്ചായത്തിലെ കപ്പടം സ്‌കൂളില്‍ നിര്‍മിച്ച പ്രവേശന കവാടം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ശരീഫ് ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജയശ്രീ നിർവഹിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ആറേകാൽ ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂളിന് ഇവനിര്‍മിച്ചു നല്‍കിയത്.

Advertisment

publive-image

മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യുസുഫ് പാലക്കൽ പ്രസിഡന്റായിരിക്കുമ്പോഴാണ് ഇതിനായി പ്രായോഗിക ഇടപെടലുണ്ടായത്. കുട്ടികളുടെ പഠനപുരോഗതിയും നേട്ടങ്ങളും ദിനംപ്രതി അധ്യാപകർരേഖപ്പെടുത്തുന്നു. അവരുടെ പലതരം മികവുകൾക്ക് വഴിതെളിയിക്കുന്നു,

കുടുംബാംഗങ്ങളുമായി അധ്യാപക-വിദ്യാർത്ഥി ബന്ധം സ്നേഹോഷ്മളമായി നിലനിൽക്കുന്നു. ഇത് സ്‌കൂളിലെ മികച്ച പഠനത്തിന്റെയും മികവുറ്റ വിദ്യാലയ നേട്ടത്തിന്റെയും കരുതലായി പ്രസംഗകർ വിലയിരുത്തി.

publive-image

വാർഡ് മെമ്പർമാരായ രാജിപഴയകളം,ആന്റണി മതിപ്പുറം,എഇഒ ഒ.ജി.അനിൽകുമാർ,പിടിഎ പ്രസിഡന്റ് സി.കെ.മുഹമ്മദ് മുസ്തഫ, എം.പി.ടി.എ പ്രസിഡന്റ് സക്കീന,മുഹമ്മദ് ഇബ്രാഹീം തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ്സ് സി.പി.കോമളവല്ലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.

Advertisment