Advertisment

ഇളങ്ങോട് ചാമി മാഷിന്റെ വേർപാടിൽ അനുശോചന യോഗം നടന്നു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ളരെകാലം കരിമ്പ മേഖലയിൽ സാമൂഹിക-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന റിട്ട.അധ്യാപകൻ ഇ.ചാമി മാഷിന്റെ നിര്യാണത്തിൽ സർവ കക്ഷി അനുശോചനയോഗം ചേർന്നു. കാഞ്ഞിരാനി യിൽ നടന്ന അനുശോചന യോഗത്തിൽ പി.ജി വൽസൻ അധ്യക്ഷത വഹിച്ചു.

Advertisment

യോഗത്തിൽ കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ജയശ്രീ. ആന്റണി മതിപ്പുറം, യുസഫ് പാലയ്ക്കൽ, കെ. കോമളകുമാരി, ടി. രാധാക്യഷ്ണൻ, ജോൺ, ഹാരിസ് , ഉസ്മാൻ, വി.സി, കാർത്ത്യായനി. കെ.സി റിയാസുദ്ധീൻ, സി.പി സജി,ജിമ്മി മാത്യു,സോമൻതുടങ്ങിയവർ പങ്കെടുത്തു.

publive-image

രാഷ്ട്രീയ-സാമൂഹ്യ വിദ്യാഭ്യാസ കാര്യങ്ങളിൽ നേതൃപരമായ പങ്കു വഹിക്കുകയും എപ്പോഴുംമുഖത്ത് മായാത്ത പുഞ്ചിരിയുമായി നിലകൊണ്ട മാതൃകാ പൊതു പ്രവർത്തകനായിരുന്നു ചാമി മാഷെന്ന് അനുശോചന യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു. കല്ലടിക്കോട് ജിഎൽപി സ്‌കൂൾ പ്രധാനധ്യാപകനായിരുന്നു.

പൊതു രംഗത്തും വിദ്യാഭ്യാസ രംഗത്തുംവ്യത്യസ്ത പദവികൾ വഹിച്ചിട്ടുണ്ട്. നിസ്സീമമായ സ്‌നേഹവും നിഷ്‌കളങ്കമായ ജീവിതവുംമൂലം പാർട്ടി പ്രവർത്തകർക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമൊക്കെ ഏറെ പ്രിയങ്കരനായിരുന്നു ചാമി മാസ്റ്റർ.വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ഒട്ടുംപരിഗണിക്കാതെസേവന പ്രവർത്തനങ്ങൾക്കൊപ്പം സദാ നിലകൊള്ളാനുള്ള സന്നദ്ധത നിരവധി ജനകീയ സംരംഭങ്ങളുടെ സംഘാടകനാക്കി അദ്ദേഹത്തെ മാറ്റിയിരുന്നു.

ജില്ലയിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് അഭിവാജ്യ ഘടകമായിരുന്ന മാഷ് സാക്ഷരതാ പ്രവർത്തനങ്ങളുടെയും അമരക്കാരനായിരുന്നു. ഭാര്യ: വിജയലക്ഷ്മി (റിട്ട.അധ്യാപിക), മക്കൾ: ജ്യോതി (കേരള ഗ്രാമീൺ ബാങ്ക്), ദീപ്തി (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), മരുമകൻ:രതീഷ്.

Advertisment