Advertisment

ചെമ്പൻ തിട്ടയിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കരിമ്പ:  മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് 2017-19 വാർഷിക പദ്ധതികളിൽ 10 ലക്ഷം രൂപ വകയിരുത്തി കരിമ്പ ഗ്രാമ പഞ്ചായത്തിലെ ചെമ്പൻ തിട്ടയിൽ പൂർത്തീകരിച്ച ചെമ്പൻതിട്ട കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷെരീഫ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം യൂസഫ് പാലക്കൽ അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദുപ്രേമൻ സ്വാഗതവും,സുന്ദരൻ നന്ദിയും പറഞ്ഞു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആൻറണി മതിപ്പുറം, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് ഹാരിസ്, ഹസീന റഫീക്ക്, രാജി പഴയകളം, രാഷ്ട്രീയ നേതാക്കളായ സി.കെ.മുഹമ്മദ് മുസ്തഫ, ശിവാനന്ദൻ, ഡെന്നി പ്രസംഗിച്ചു.

കാലങ്ങളായി കുടിവെള്ള ക്ഷാമം നേരിടുന്ന അൻപതോളം കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Advertisment