Advertisment

കരിമ്പ - അയ്യപ്പൻ കോട്ട റോഡ് നാടിനു സമർപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കരിമ്പ:  കൊമ്പോട അയ്യപ്പൻ കോട്ട റോഡ് കെ.വി വിജയദാസ് എം എൽ എ ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് മമ്പുറം അയ്യപ്പൻ കോട്ട നിവാസികൾക്ക് ഏറെക്കാലത്തെ ആവശ്യം നിറവേറ്റപ്പെട്ടത്.

Advertisment

publive-image

നാടിന്റെയും ജനങ്ങളുടേയും ആവശ്യമറിഞ്ഞുള്ള വികസനപ്രവര്‍ത്തനമാണ് നടത്തുന്നതെന്നും, പദ്ധതികൾ ജനോപകാരപ്രദമായ രീതിയിലാണ് പൂര്‍ത്തിയാക്കുന്നതെന്നും ക്ഷേത്ര പരിസരത്ത് ചേർന്ന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ജയശ്രീ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കച്ചൻ വാർഡ് മെമ്പർ ഗിരീഷ്, എൻ.കെ നാരായണൻകുട്ടി ,പി .എസ് രാമചന്ദ്രൻ മാസ്റ്റർ, കെ.സി.റിയാസുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. പി.ജി വത്സൻ-ബാബു സ്വാഗതവും വാർഡ് സിഡിഎസ് അംഗം മിനി ബിജു.

Advertisment