Advertisment

പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന് ജനങ്ങൾക്കിടയിൽ വിശ്വാസ്യത കൂടി: സി.കെ.ജയശ്രീ

New Update

കരിമ്പ:  പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന് വിശ്വാസ്യത കൂടി എന്നും സർക്കാർ മുന്നോട്ടുവച്ച സാധ്യതകൾ സമൂഹ വിദ്യാഭ്യാസത്തിനു ചന്തം കൂട്ടിയെന്നും കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ. കല്ലടിക്കോട് എ യു പി സ്‌കൂൾ അറുപത്തിയെട്ടാം വാർഷികാഘോഷവും 36 വർഷത്തെ സ്തുത്യർഹസേവനത്തിൽ നിന്നും വിരമിക്കുന്ന സാബു മാഷിനുള്ള യാത്രയയപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

Advertisment

publive-image

വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണവും ജനകീയവല്‍ക്കരണവും ഫലപ്രാപ്തിയിൽ എത്തിയ കാലമാണിത്. പൊതു വിദ്യാഭ്യാസത്തെ സർക്കാർ പരിഗണനയോടെ ജനകീയമായി വികസിപ്പിച്ച് ഏറ്റവും ആകര്‍ഷണീയമാക്കുന്നതിനും അക്കാദമിക് മികവും അക്കാദമിക് ഇതര മികവും പരമാവധി കൈവരുത്തുന്നതുമാണ് സാധാരണ വിദ്യാലയങ്ങളിൽ പുതിയ കാല മികവ്.

രാഷ്ട്രബോധവും സാമൂഹികമായ കര്‍ത്തവ്യനിഷ്ഠയും മൂല്യ നിഷ്ഠയുമുള്ള പൗരന്മാരെ വാര്‍ത്തെടുക്കാന്‍ വ്യക്തി വികാസത്തില്‍ അഥവാ സ്വഭാവരൂപീകരണത്തില്‍ ഊന്നല്‍ നല്‍കുന്ന പ്രാഥമിക വിദ്യാഭ്യാസവും, സമഗ്രമായ സാംസ്കാരിക പഠനം ഉള്‍ക്കൊള്ളുന്ന ഉന്നത വിദ്യാഭ്യാസവും ഇന്ന്സാർവത്രികമായിരിക്കുകയാണ്.

publive-image

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയലക്ഷ്മി അധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി ജോളി ജോസഫ് റിപ്പോർട്ട് അവതരി പ്പിച്ചു. പൂർവ വിദ്യാർത്ഥിയും സീരിയൽ അഭിനേത്രിയുമായ ദർശന, സ്‌കൂൾ മാനേജർ ഹാജി ലിയാഖത്ത് അലി ഖാൻ, തങ്കച്ചൻ, ആബിദ, മീവൽ മരിയ തുടങ്ങിയവർ പ്രസംഗിച്ചു.

നാട്ടു വായന കേന്ദ്രങ്ങൾക്കുള്ള ആദരം സി.കെ രാജൻ മാസ്റ്റർ നിർവഹിച്ചു. വാർഡ് മെമ്പർ ബീന ചന്ദ്രകുമാർ സമ്മാന വിതരണം നടത്തി. സീനിയർ അസിസ്റ്റന്റ് പി.ശോഭന സ്വാഗതവും സ്റ്റാഫ് പ്രതിനിധി ജ്യോതി.എ നന്ദിയും പറഞ്ഞു. സാബു മാസ്റ്റർ മറുമൊഴി നടത്തി. തുടർന്ന് കുട്ടികളുടെ വ്യത്യസ്ത കലാപരിപാടികളും അരങ്ങേറി

Advertisment