മഹത്തായ പ്രവർത്തനങ്ങളുമായി കരിമ്പ ജി.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ

സമദ് കല്ലടിക്കോട്
Wednesday, September 12, 2018

കല്ലടിക്കോട്:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുമനസ്സുകളുടെ സംഭാവന പ്രവഹിക്കുമ്പോൾ കരിമ്പ ജി.യു.പി.സ്കൂളിലെ വിദ്യാർത്ഥികളുടെയും കൈത്താങ്ങ്.

ദുരിതാശ്വാസ നിധിയിലേക്ക് കരിമ്പ ജി.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ നൽകിയ സംഭാവന സ്വീകരിക്കുന്ന ചടങ്ങ് കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ അബ്ദുറഹിമാൻ മാഷ്, വാർഡ് മെംബർ ഹസീനാ റഫീഖ്, പി ടി എ പ്രസിഡൻറ് എ.എസ്.ജാ ഫറലി, എസ് എം സി ചെയർമാൻ മോഹൻ ദാസ്, സ്കൗട്ട് മാസ്റ്റർ മണികണ്ഠൻ സ്റ്റാഫ് സെക്രട്ടറി സംഗീത ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ചുമതലയെക്കുറിച്ചും രാഷ്ട്ര സേവനത്തെക്കുറിച്ചും എക്സ് സർവ്വീസ്മെൻ ഉണ്ണികൃഷ്ണൻ ക്ലാസെടുത്തു.സ്‌കൂളിന്റെ ആരോഗ്യ പ്രവർത്തനത്തിന്റെ ഭാഗമായി രാജ്കുമാർ എലിപ്പനി ബോധവൽക്കരണ ക്ലാസും നൽകി.

മഴക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിന് പഞ്ചായത്ത് ഒരുക്കിയ ദുരിതാശ്വാ സ ക്യാമ്പ് ഏറെ നാൾ പ്രവർത്തിച്ചതും ഈ സ്‌കൂളിലായിരുന്നു.

×