Advertisment

എല്ലാ വിദ്യാലയങ്ങളിലും തൊഴില്‍ നൈപുണ്യ പഠനത്തിന് പ്രധാന്യം നൽകണം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  പൊതു വിദ്യാലയങ്ങളിൽ അക്കാദമിക പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം കൂടി നല്‍കുന്നതോടെ സ്വയാശ്രയത്വമുള്ള തലമുറയെയും നല്ലൊരു തൊഴില്‍ സംസ്‌കാരത്തെയും വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് പുതിയതായി സാരഥ്യം ഏറ്റെടുത്ത കരിമ്പ ഗവ.ഹയർ സെക്കന്ററി സ്‌കൂൾപിടിഎ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

publive-image

കരിമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 2019-2020 അധ്യയന വർഷത്തിൽ പിടിഎ പ്രസിഡന്റായി യൂസഫ് പാലക്കൽ, വൈസ് പ്രസിഡന്റ് ജാഫർ അലി, എംപിടിഎ പ്രസിഡന്റായി ബിന്ദു പ്രേമൻ എന്നിവരെ തിരഞ്ഞെടുത്തു.

സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമാനതകളില്ലാത്ത അക്കാദമിക് മുന്നേറ്റമാണ്കരിമ്പയിൽ പ്രകടമായത്. ഹൈടെക് സംവിധാനം സജ്ജമാക്കിയതോടെ വിവര വിനിമയ സാങ്കേതിക രംഗത്തും പരീക്ഷ വിജയ ശതമാനത്തിലും ആർജിത ശേഷി നേടാൻ സഹായിച്ചു.

Advertisment