Advertisment

കരിമ്പ ഗവ. ഹയർ സെക്കന്ററി സ്‌കൂളിന് എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ വിജയ തിളക്കം. വിളംബര ഘോഷയാത്ര നടത്തി

New Update

കരിമ്പ:  പഠന പാഠ്യേതര മേഖലയിൽ മികവ് പുലർത്തുന്ന കരിമ്പ ഗവ.ഹയർ സെക്കന്ററി സ്‌കൂൾ എസ് എസ് എൽ സി,പ്ലസ്ടു പരീക്ഷകളിലെ ശ്രദ്ധേയ വിജയം പൊതുജനങ്ങളിലെത്തിക്കാൻ വിജയവിളംബര ഘോഷയാത്ര നടത്തി. കല്ലടിക്കോട് ടി.ബി.യിൽ നിന്നാരംഭിച്ച വിജയ വിളംബര പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ദീപസെന്ററിൽ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഹയർ സെക്കന്ററി പ്രിൻസിപ്പൽ കെ.കുഞ്ഞുണ്ണി മോഡറേറ്ററായി.സാധാരണ കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഇത്തരം പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ മുന്നേറ്റത്തെ ചെറിയ നേട്ടമായി കാണാനാവില്ല. അധ്യാപകരുടെയും പിടിഎ യുടെയും കൂട്ടായ്മയും തികഞ്ഞ ആസൂത്രണവും നൂറുമേനിക്ക് തുല്യമായ ഈ വിജയത്തിനു പിന്നിലുണ്ടെന്ന് ജയശ്രീ ടീച്ചർ പറഞ്ഞു.

publive-image

ജില്ലയിൽ മികച്ച ഹയർ സെക്കന്ററി വിദ്യാലയമെന്ന ഖ്യാതി കരിമ്പക്കുണ്ട്. ഗവ.വിദ്യാലയങ്ങളിൽ നാലാം സ്ഥാനത്തുള്ള കരിമ്പ 97.7%, 97.6% എന്ന നിലയിലാണ് എസ്.എസ്.എൽ.സി,പ്ലസ് ടു വിജയ ശതമാനം. ഇത്തവണ ഇരുപത്തിഒന്ന് എ പ്ലസ് നേടി ശ്രദ്ധാകേന്ദ്രമാകാൻ സ്ഥാപനത്തിന് കഴിഞ്ഞു.

പഞ്ചായത്ത് സാരഥികളായ തങ്കച്ചൻ മാത്യൂസ്, ജയലക്ഷ്മി, ജിമ്മി മാത്യു, സുമലത, ശ്രീജ, പിടിഎ പ്രസിഡന്റ് രവി, വൈസ്‌പ്രസിഡന്റ് ജാഫർഅലി, ഹൈസ്‌കൂൾ പ്രധാന അധ്യാപിക ഗിരിജ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment