Advertisment

കരിമ്പ ഗവ. ജി യു പി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

New Update

ണ്ണാർക്കാട് സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന, പഠന പാഠ്യേതര മികവ് കൈവരിച്ച കരിമ്പ പനയമ്പാടം ഗവ.യു പി സ്കൂളിന്റെ നൂറ്റി ഇരുപത്തിമൂന്നാം വാർഷികാഘോഷവും വിരമിക്കുന്ന പ്രധാന അധ്യാപിക എം.എ. എൽസമ്മ ടീച്ചർക്കുള്ള യാത്രയയപ്പും നടത്തി.

Advertisment

publive-image

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ഒ.പി.ശരീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷയായി. ജയലക്ഷ്മി,യുസുഫ് പാലക്കൽ, ഹസീന റഫീഖ്, മുഹമ്മദ്ഹാരിസ്, ആന്റണി മതിപ്പുറം, എ.എസ്.ജാഫറലി, പി.വി.അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

കരിമ്പ പ്രദേശത്തെ അറിവിന്റെയും സാംസ്കാരികവളർച്ചയുടെയും വിളനിലമാക്കുന്നതിന് ഈ വിദ്യാലയം മാത്രമാണ് പ്രാഥമികമായുണ്ടായിരുന്നത്. പൊതുവിദ്യാഭ്യാസ മേഖല ഉണർവിന്റെ പാതയിലാണ്.

publive-image

സർക്കാർ സ്‌കൂളുകൾ നാടിന്റെ ജീവനാഡിയായി മാറുന്ന കാഴ്ചയാണുള്ളതെന്നും ഡിജിറ്റൽ ക്ലാസ്റൂമിന്റെ അനന്തസാധ്യതകൾ മനസിലാക്കി അതു കുട്ടികൾക്കു പ്രയോജനമാകുംവിധം പ്രാവർത്തികമാക്കുന്നതിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ മുന്നേറ്റം കുറിച്ചതായും പ്രസംഗകർ ചൂണ്ടിക്കാട്ടി. മുഹമ്മദലി ചാലിയൻ റിപ്പോർട്ട് അവതരിപ്പിച്ചു.

എം.എ. എൽസമ്മ ടീച്ചർ മറുമൊഴി നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ വാർഷികാഘോഷം വർണ്ണാഭമാക്കി. പിടിഎ പ്രസിഡന്റ് സൈതലവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സംഗീത.പി നന്ദിയും പറഞ്ഞു.

Advertisment