സേവന പ്രവർത്തനങ്ങൾക്ക് ദിശ നൽകി കരിമ്പ ഗവ:യു.പി സ്‌കൂൾ

സമദ് കല്ലടിക്കോട്
Monday, October 8, 2018

കല്ലടിക്കോട്:  കരിമ്പ ഗവ.യു പി സ്‌കൂൾ കരുണ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികളോടെ വയോജന ദിനാചരണവും ശുചീകരണ യജ്ഞവുംനടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.

വൃദ്ധസദനങ്ങൾ പെരുകുന്ന,അവഗണിക്കപ്പെടുന്ന ഇക്കാലത്ത് ഈ വിഷയകമായുള്ള നന്മയുറ്റ പ്രവർത്തനങ്ങൾക്കായി സൗഹൃദഫോറം രൂപീകരിച്ചു. കരാകുർശ്ശി കുനിയങ്ങാട്ടെ ആകാശപറവകൾ സന്ദർശിച്ചു. സ്‌കൂളിലെ കുട്ടികൾ ഭക്ഷണ സാധനങ്ങളും സ്നേഹോപഹാരങ്ങളും അന്തേവാസികൾക്ക് സമ്മാനിക്കുകയും കലാപരിപാടികൾ അവതരിപ്പിച്ചതും നവ്യാനുഭവമായി. അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

വിദ്യാര്‍ഥികളുടെ സജീവമായ പങ്കാളിത്തത്തോടെയാണ് പരിസരംവൃത്തിയാക്കല്‍ നടന്നത്. അധ്യാപകരും വൃത്തിയും വെടിപ്പും ഉറപ്പാക്കാന്‍ രംഗത്തിറങ്ങി. ഹെഡ്മാസ്റ്റർ പി.വി.അബ്ദുറഹ്മാൻ,പിടിഎ പ്രസിഡന്റ് എ.എസ്.ജാഫർ,ഫോറം കൺവീനർ കലടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

അധ്യാപകരായ സലിം,വനജ,മണികണ്ഠൻ,സീന തുടങ്ങിയവർ കാര്യപരിപാടികൾക്ക് നേതൃത്വം നൽകി. സൗഹൃദ ഫോറം രൂപീകരണ യോഗത്തിൽ വാർഡ് മെമ്പർ ഹസീന അധ്യക്ഷയായി.ജയലക്ഷ്മി,ജിമ്മി മാത്യു,സ്റ്റാഫ് സെക്രട്ടറി സംഗീത. പി,തുടങ്ങിയവർ പ്രസംഗിച്ചു.

×