Advertisment

'തണലേകിയവർക്ക് തണലാകാം' വയോജന ദിനാചരണവും സൗഹൃദഫോറം രൂപീകരണവും

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കരിമ്പ:  ഗവ.യു പി സ്‌കൂൾ കരുണ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികളോടെ വയോജന ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

വൃദ്ധസദനങ്ങൾ പെരുകുന്ന,അവഗണിക്കപ്പെടുന്ന ഇക്കാലത്ത് ഈ വിഷയകമായുള്ള നന്മയുറ്റ പ്രവർത്തനങ്ങൾക്കായി സൗഹൃദഫോറം രൂപീകരിച്ചു. കരാകുർശ്ശി കുനിയങ്ങാട്ടെ ആകാശപറവകൾ സന്ദർശിച്ചു. സ്‌കൂളിലെ കുട്ടികൾ ഭക്ഷണ സാധനങ്ങളും സ്നേഹോപഹാരങ്ങളും അന്തേവാസികൾക്ക് സമ്മാനിക്കുകയും കലാപരിപാടികൾ അവതരിപ്പിച്ചതും നവ്യാനുഭവമായി.

publive-image

ഹെഡ്മാസ്റ്റർ പി.വി.അബ്ദുറഹ്മാൻ,പിടിഎ പ്രസിഡന്റ് എ.എസ്.ജാഫർ,ഫോറം കൺവീനർ കലടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ സലിം,വനജ,മണികണ്ഠൻ,സീന തുടങ്ങിയവർ കാര്യപരിപാടികൾക്ക് നേതൃത്വം നൽകി. സൗഹൃദ ഫോറം രൂപീകരണ യോഗത്തിൽ വാർഡ് മെമ്പർ ഹസീന അധ്യക്ഷയായി.ജയലക്ഷ്മി,ജിമ്മി മാത്യു,സ്റ്റാഫ് സെക്രട്ടറി സംഗീത. പി,തുടങ്ങിയവർ പ്രസംഗിച്ചു.

publive-image

Advertisment