Advertisment

നാല് ചുവരുകൾക്കപ്പുറത്തേക്ക് അവർ പുറത്ത് കടന്നു. സമാശ്വാസത്തിന്റെ പുതിയ സങ്കേതങ്ങളിലേക്ക്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

രിമ്പ ഗ്രാമപഞ്ചായത്തിന്റെയും കല്ലടിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റിവിനു കീഴിലുള്ള കിടപ്പു രോഗികളെയും വീൽചെയറിൽ ജീവിതം തളച്ചിടപ്പെട്ടവരെയുമാണ് പാലിയേറ്റിവ് കെയർ യൂണിറ്റ് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തിച്ചത്.

Advertisment

publive-image

കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചറും പഞ്ചായത്ത് അംഗങ്ങളും ഇവർക്ക് യാത്ര മംഗളം ആശംസിക്കാനെത്തി. വേദനിക്കുന്ന ശരീരവുമായി ജീവിതത്തിന്റെ രാപകലുകള്‍ തള്ളിനീക്കുന്ന അനേകർ നമ്മുടെ ചുറ്റുപാടുകളിലൊക്കെയുണ്ട്. അതു ജന്മനാ ആവാം, രോഗങ്ങളാലാവാം, അപകടങ്ങളായിട്ടാവാം.

നിറമുള്ളതെന്നു നമ്മള്‍ ധരിച്ചുവശായ ജീവിതത്തിന്റെ ഇടങ്ങളിലെല്ലാം അവരുണ്ടാവും. ശാരീരികമായ വ്യഥകൾ പോലെ മുറിവുണ്ടാക്കുന്നതാണ് മാനസികവും സാമൂഹികവും സാമ്പത്തികവും ആയ വ്യസനങ്ങളും വ്യഥകളും ഒറ്റപ്പെടലുകളും. ഇവയിലെല്ലാം ക്രിയാത്മകമായി ഇടപെടുന്നതിന് വൈദ്യസഹായത്തേക്കാൾ പ്രധാനം അയൽക്കണ്ണികളും സാന്ത്വന പ്രവർത്തകരുമാണ്.

publive-image

വിനോദയാത്രക്കൊപ്പം നടത്തിയ വിവിധ മത്സരങ്ങൾക്കും ബോധവൽക്കരണ ക്ലാസിനും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ബോബി മാണി നേതൃത്വം നൽകി.ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ജയലക്ഷ്‌മി,ഹെൽത്ത് ഇൻസ്‌പെക്ടർ രാജകുമാരൻ,സുമലത,ജിമ്മി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു

Advertisment