Advertisment

മത്സര വിജയികൾക്ക് സ്നേഹാദരമായി കരിമ്പ ഗ്രാമ പഞ്ചായത്തിന്റെ 'ആദരായനം 2019'

New Update

കരിമ്പ:  കുടുംബശ്രീ വാർഷികം അരങ്ങ് 2019 മത്സര വിജയികൾ, എൽ.എസ് എസ്, യു എസ് എസ് പരീക്ഷ വിജയികൾ, എസ് എസ് എൽ സി, പ്ലസ് ടു സമ്പൂർണ്ണ എ പ്ലസ് ജേതാക്കൾ തുടങ്ങി വ്യത്യസ്ത മേഖലയിലെ പ്രതിഭകളെ അനുമോദിക്കുന്നതിനായി കരിമ്പ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കരിമ്പ ഗവ. ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ആദരായനം പരിപാടി ശ്രദ്ധേയമായി.

Advertisment

ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജയശ്രീ അധ്യക്ഷയായി. പൊതുവിദ്യാലയങ്ങളിലേക്ക് അഡ്മിഷൻ വർദ്ധിച്ചു. മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളാൻ കഴിയാത്ത വിധം സർക്കാർ സ്‌കൂളുകൾ സ്വീകാര്യതയുടെ പാതയിലാണ്.

publive-image

മികവിന്റെ കേന്ദ്രങ്ങളായി മാറിയ സർക്കാർ സ്‌കൂളുകളുടെ വിജയ ശതമാനം കൂടിയതായും ജനകീയ ഇടപെടലും സർക്കാർ കാഴ്ചപ്പാടും പൊതുജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞതായും ഉദ്ഘാടക പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കു സർട്ടിഫിക്കറ്റുകളും മൊമെന്റോയും വിതരണം ചെയ്തു.

ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസം ആർജ്ജിക്കാൻരക്ഷിതാക്കൾ കുട്ടികളെ കൂട്ടി എത്തുന്ന കാഴ്ച സാധാരണമാണ്. സൗകര്യങ്ങളുടെ കുറവുകളുണ്ടെങ്കിലും താരതമ്യം ചെയ്താൽ രാജ്യത്തെ തന്നെ മികച്ച നിലവാരമുള്ള വിദ്യാർഥിസമൂഹവും വിജയമുന്നേറ്റവും കേരളത്തിന്റേതാണെന്നും പ്രസംഗകർ പറഞ്ഞു.

publive-image

കുടുംബശ്രീ മത്സര ജേതാക്കൾക്കും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ തിളക്കമാർന്ന ജയം നിലനിർത്തിയ കരിമ്പ ഗവ ഹയർ സെക്കന്ററി സ്‌കൂളിനുമുള്ള സ്നേഹോപഹാരം സമർപ്പിച്ചു.

തങ്കച്ചൻ എം.എം, ജയലക്ഷ്മി, ടി.പ്രിയ, ജില്ല പഞ്ചായത്ത് അംഗം അച്യുതൻ നായർ, കെ.ശാന്തകുമാരി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ആദരായനം പരിപാടിയിൽ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിമ്മി മാത്യു സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ മേഴ്‌സി ജോസഫ് നന്ദിയും പറഞ്ഞു.

Advertisment