Advertisment

ട്രാഫിക് വാരാഘോഷത്തോടനുബന്ധിച്ച് സൈക്കിൾ റാലി നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  കരിമ്പ ഹയർ സെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം (NSS), കല്ലടിക്കോട് ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ കല്ലടിക്കോട് സെന്ററിലും പരിസര പ്രദേശങ്ങളിലും ട്രാഫിക്ക് ബോധവൽക്കരണ പ്രവർത്തനം നടത്തി. റോഡ് സുരക്ഷാ മുദാവാക്യം എഴുതിയ പ്ലക്കാർഡുകളുമേന്തി നടത്തിയസൈക്കിൾ റാലിസബ് ഇൻസ്‌പെക്ടർ ഡൊമിനിക് ഫ്‌ളാഗ്‌ഓഫ് ചെയ്തു.ജനമൈത്രി ബീറ്റ് ഓഫീസർമാരായ പുഷ്പദാസ്, ബിബീഷ് എന്നിവർ നേതൃത്വം നൽകി.

Advertisment

publive-image

ബോധവല്ക്കരണ പ്രവർത്തനങ്ങളുടെയും മുന്നറിയിപ്പ് ബോർഡുകളുടെയും എണ്ണം കൂടുമ്പോഴും നിരത്തുകളിൽ അപകടങ്ങൾ വർധിക്കുന്നു. പല അപകടങ്ങളുടെയും പിന്നിൽ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ്.

publive-image

മദ്യപിച്ച് വാഹനം ഓടിച്ച് ഉണ്ടാക്കുന്ന അപകടങ്ങളും പ്രബുദ്ധ കേരളത്തിൽ കുറവല്ല.സമഗ്രമായ സുരക്ഷാനയം പാലിക്കാൻ ബാധ്യസ്ഥരാണ് നാം - പ്രസംഗകർ പറഞ്ഞു. അധ്യാപകരായ കുമാരൻ, ഭാസ്‌ക്കരൻ, റസാഖ്, പിടിഎ പ്രസിഡന്റ് യുസുഫ്പാലക്കൽ, വൈസ് പ്രസിഡന്റ് ജാഫർഅലി തുടങ്ങിയവർ പങ്കെടുത്തു.

Advertisment