നേന്ത്ര വാഴ കൃഷിക്കാര്‍ക്ക് ആനുകൂല്യത്തിന് കരിമ്പ കൃഷി ഭവനിൽ അപേക്ഷ നൽകാം

സമദ് കല്ലടിക്കോട്
Thursday, January 31, 2019

പാലക്കാട്:  കരിമ്പ ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ പുതുതായി നേന്ത്ര വാഴ കൃഷി ചെയ്തവർക്ക് എസ്‌.എച്ച്.എം.പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് കരിമ്പ കൃഷി ഭവനിൽ അപേക്ഷ നൽകാവുന്നതാണ്. പാട്ടകൃഷിക്കാർക്കും അപേക്ഷസമർപ്പിക്കാം.

നിശ്ചിത മാതൃകയിൽ ഉള്ള പൂരിപ്പിച്ച അപേക്ഷ, ഈ വർഷത്തെ നികുതി രശീതി, ആധാർ കാർഡ്, അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്കിന്റെ മുൻ പേജ്‌ എന്നിവയുടെ പകർപ്പ്, അപേക്ഷകൻ കൂടി നിൽക്കുന്നവിധം, കൃഷി വ്യക്തമായി കാണുന്ന രൂപത്തിൽ കൃഷിയിടത്തിന്റെ ഫോട്ടോ എന്നിവ സഹിതം എത്രയും പെട്ടെന്ന് കരിമ്പ കൃഷി ഭവനിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കരിമ്പ കൃഷിഭവനിൽ നേരിട്ട് ബന്ധപ്പെടാം.

ഇനിയും അപേക്ഷിക്കാത്തവർ ഒരാഴ്ചക്കകം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് കരിമ്പ കൃഷിഓഫീസർ അറിയിച്ചു.

×