കരിമ്പ കൃഷിഭവൻ കാർഷിക കർമ്മസേനയിൽ അവസരം

സമദ് കല്ലടിക്കോട്
Monday, February 11, 2019

പാലക്കാട്:  കരിമ്പ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കീഴിൽ ആരംഭിക്കുന്ന കാർഷിക കർമ്മസേനയിലേയ്ക്ക് അഗ്രികൾച്ചർ ടെക്നീഷ്യൻമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ, കരിമ്പ ഗ്രാമപഞ്ചായത്ത് നിവാസികളും, 18 നും 55 നും ഇടയിൽ പ്രായമുള്ളവരും, കുറഞ്ഞത് 4 മുതൽ 10 വരെ വിദ്യാഭ്യാസ യോഗ്യതയുള്ള വരും, കാർഷിക കർമ്മസേനയിൽ സേവനം നൽകുന്നതിന് സമ്മതമുള്ളവരും ആയിരിക്കണം.

അപേക്ഷയോടൊപ്പം ആധാർകാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.അപേക്ഷാ ഫോം പ്രവർത്തി ദിവസങ്ങളിൽ കൃഷിഭവനിൽ ലഭ്യമാണ് .പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി15 ന് വൈകുന്നേരം 3 മണി വരെ മാത്രം.

×