Advertisment

പ്രളയാനന്തര കൃഷി പുനഃരുജ്ജീവനം. കരിമ്പ കൃഷിഭവനിൽ അപേക്ഷകൾ സ്വീകരിക്കുന്നു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

പ്രളയാനന്തര കൃഷി പുനഃരുജ്ജീവനം. കരിമ്പ കൃഷിഭവനിൽ അപേക്ഷകൾ സ്വീകരിക്കുന്നു.

1. വാഴകൃഷി വികസന പദ്ധതി.

2.ടിഷ്യു കൾച്ചർ വാഴകൃഷി

3.ഹൈബ്രിഡ് പച്ചക്കറി കൃഷി

4. കുരുമുളക് കൃഷി വ്യാപനം

5. മഞ്ഞൾ കൃഷി വ്യാപനം

6.ജാതി കൃഷി വ്യാപനം

7.കൊക്കോ കൃഷി വ്യാപനം

8.മാവു കൃഷി വ്യാപനം

കൂടാതെ, താഴെ സൂചിപ്പിക്കുന്ന പദ്ധതികൾക്കും അപേക്ഷകൾ നൽകാവുന്നതാണ്.

1.പൈനാപ്പിൾ കൃഷി വ്യാപനം

2.കുരുമുളക് കൃഷി പുനരുദ്ധാരണം

3.സംയോജിത രോഗ കീട നിയന്ത്രണം

4.പവർ ടില്ലർ(8BHP ക്കു താഴെ)

5.വാട്ടർ ഹാർവെസ്റ്റിംഗ് സ്ട്രക്ചർ

6. ATMA.. IFS... സംയോജിത കൃഷിയിടം മാതൃക തോട്ടങ്ങൾ...

അപേക്ഷകർ കൃഷി, കൃഷി അനുബന്ധ മേഖലകളിൽ മൂന്ന് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സന്നദ്ധതയുള്ളവരും50 സെന്റോ അതിൽ കൂടുതലോ സ്ഥലം സ്വന്തമായി ഉള്ളവരുംനിലവിൽ കന്നു കാലി വളർത്തൽ ഉള്ളവരു മായിരിക്കണം.

താല്പര്യമുള്ള കർഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഈ വർഷത്തെ ഭൂനികുതി അടച്ച രശീതിയുടെ പകർപ്പ്, അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ ഫ്രന്റ് പേജിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, കൃഷി വ്യക്തമായി കാണുന്ന രൂപത്തിൽ അപേക്ഷകൻ കൂടെ നിൽക്കുന്ന കൃഷിയിടത്തിന്റെ ഒന്നോ രണ്ടോ ഫോട്ടോകൾ എന്നിവ സഹിതം പത്തു ദിവസത്തിനകം

കൃഷി ഭവനിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് കരിമ്പ കൃഷിഭവനുമായി നേരിട്ട് ബന്ധപ്പെടുക.

Advertisment