Advertisment

ഭൂമിക്കൊരു കുട നിവർത്താൻ തൊഴിലുറപ്പ് തൊഴിലാളികളുടെ പരിസ്ഥിതി ദിന അനുബന്ധ പ്രവൃത്തികൾ

New Update

കരിമ്പ:  വായു മലിനീകരണത്തെ ചെറുക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. കഴിഞ്ഞ വർഷം പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ആയിരുന്നു. എന്നാൽ സാധാരണമായ പരിസ്ഥിതി സന്ദേശമുൾക്കൊണ്ട് നൂറു കണക്കിന് തൈകൾ പരിപാലിച്ചും വിതരണം ചെയ്തുമാണ് കരിമ്പ പഞ്ചായത്ത് രണ്ടാം വാർഡ് കുടുംബശ്രീയുടെ ശ്രദ്ധേയ പ്രവർത്തനം.

Advertisment

publive-image

പരിസ്ഥിതി സൗഹൃദ നയങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും മനുഷ്യജീവിതത്തില്‍ പ്രാധാന്യം കല്പിക്കേണ്ടത് ഓരോ തൈയും കുഞ്ഞുങ്ങളെ പോലെ പരിപാലിച്ചു കൊണ്ടായിരിക്കണമെന്ന് മൂന്നേക്കർ, പാങ്ങ് പ്രദേശത്തെ ഈ തൊഴിലുറപ്പ് തൊഴിലാളികൾ കരുതുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തെറ്റിക്കുന്നത് തുടരുകയാണ്.

publive-image

ഭൂമിയുടെയും മനുഷ്യന്റെയും നിലനിൽപിന് തന്നെ പ്രധാന ഭീഷണിയാണ് അന്തരീക്ഷ മലിനീകരണം. അതു കൊണ്ട് തന്നെയാവാം വായുമലിനീകരണത്തെ തോൽപ്പിക്കുക എന്ന സന്ദേശവുമായി ഇത്തവണ പരിസ്ഥിതിദിനം ആചരിക്കുന്നതെന്നും പ്രസംഗകർ പറഞ്ഞു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ്, റോട്ടറി ക്ലബ് പ്രസിഡന്റ്സൈജു,ജോണിക്കുട്ടി സാം, എ ഡി എസ് സ്‌മിത തുടങ്ങിയവർ പ്രസംഗിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്കായി പച്ചക്കറി വിത്ത് വിതരണവും വിവിധ കേന്ദ്രങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും വൃക്ഷ തൈ വിതരണവും നടത്തി.

Advertisment