Advertisment

ശ്രീകൃഷ്ണപുരം-മണ്ണാർക്കാട് ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കരിമ്പയിലെ മമ്പുറം പാലം നാടിന് സമർപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് 2018-20 വാർഷിക പദ്ധതികളിൽ 25 ലക്ഷം രൂപ വകയിരുത്തി നിർമാണം പൂർത്തീകരിച്ച കരിമ്പ ഗ്രാമ പഞ്ചായത്തിലെ മമ്പുറം പാലത്തിന്റെ ഉദ്ഘാടനം വി.കെ.ശ്രീകണ്‌ഠൻ എം.പി. നിർവ്വഹിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡണ്ട് ഒ.പി. ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ബ്ലോക്ക്പ്രസിഡന്റായിരുന്ന കാലത്ത് പ്രത്യേകം താല്പര്യമെടുത്താണ് യാത്ര പ്രശ്നത്തിന് പരിഹാരമായി തോടിനു കുറുകെ പുതിയ പാലത്തിനു ശ്രമം നടത്തിയത്.

Advertisment

publive-image

മണ്ണാർക്കാട് - ശ്രീകൃഷ്ണപുരം ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കരിമ്പയിലെ മമ്പുറം, കാരാകുർശ്ശിയിലെ കൊങ്ങഞ്ചേരി പ്രദേശത്തുള്ള മമ്പുറംതോടിന് കുറുകെ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പുതിയ പാലം നിർമ്മിച്ചതോടെ സുൽത്താൻ റോഡിലെ കോരമൺകടവിൽ നിന്നും കരിമ്പയിലെത്താൻ വളരെ ചുരുങ്ങിയ ദൂരം സഞ്ചരിച്ചാൽ മതിയാവും. മാത്രമല്ല സമയലാഭവും. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഈ പ്രദേശങ്ങളിൽ ജനസഞ്ചാരം കൂടുന്നതോടെ വികസന സാദ്ധ്യത വർദ്ധിക്കുകയും ചെയ്യും.

publive-image

ശ്രീകൃഷ്ണപുരം ബ്ലോക്ക് പ്രസിഡണ്ട് പി.അരവിന്ദാക്ഷൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.കെ.ജയശ്രീ ടീച്ചർ, അഡ്വ.കെ.മജീദ്, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ പി.അലവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കച്ചൻ മാത്യൂസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജൻ ആമ്പാടത്ത്, കരിമ്പ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജിമ്മി മാത്യു, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീജ, ആന്റണി മതിപ്പുറം, എ.എം.മുഹമ്മദ് ഹാരിസ്, കാരാകുർശ്ശി ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ.ലീല, രാഷ്ട്രീയ കക്ഷി നേതാക്കളായ എം.എസ്.നാസർ, വി.വി.ഷൗക്കത്തലി,കെ.കെ.ചന്ദ്രൻ ,രാധാകൃഷ്ണൻ, പി.കെ.എം. മുസ്തഫ, ബി.കെ.ചന്ദ്രകുമാർ, രാധാകൃഷ്ണൻ.ടി.ആർ, അസ്സി.എഞ്ചിനീയർ രാജൻ പ്രസംഗിച്ചു.

പാലത്തിനാവശ്യമായ സ്ഥലം വിട്ടുകൊടുത്ത കുമാരൻ മാഷിനെ എം.പി. പൊന്നാട അണിയിച്ചു. ശ്രീകണ്ഠൻ എം.പി.യുടെ മണ്ണാർക്കാട് ബ്ലോക്ക് പരിധിയിലെ ആദ്യ പൊതുപരിപാടിയായിരുന്ന ഈ ചടങ്ങ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പാലത്തിന്റെ നിർമാണം നടത്തിയത് പാലക്കാട് ജില്ലാ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘമാണ്. യൂസുഫ് പാലക്കൽ സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു.

Advertisment