Advertisment

കരിമ്പ, മുണ്ടൂർ വനമേഖലയിൽ കാട്ടാന ശല്യം നേരിടാനൊരുങ്ങി വനം വകുപ്പ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മുണ്ടൂർ, കരിമ്പ പഞ്ചായത്തിലെ വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായതോടെ ആനകളെ വിരട്ടാനും വഴിതിരിച്ചു വിടാനുമായി വനംവകുപ്പ് എൽ ഇ ഡി സ്ട്രീറ്റ്ലൈറ്റുകൾ സ്ഥാപിച്ചുതുടങ്ങി.

Advertisment

publive-image

കഴിഞ്ഞ ദിവസം കല്ലടിക്കോട് മലയിൽ സോളാർഫ്‌ളാഷിങ് ലാമ്പുകളും സ്ഥാപിച്ചിരുന്നു. വനമേഖലയിലെ രൂക്ഷമായ വന്യമൃഗങ്ങളുടെ കടന്നാക്രമണങ്ങളും ഇതുമൂലം മേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും അടുത്തിടെ കാഞ്ഞിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിലുണ്ടായ മരണവും ബന്ധപ്പെട്ട പ്രതിരോധനടപടികളുടെ ഭാഗമായിട്ടു കൂടിയാണിത്.

കരിമ്പ പഞ്ചായത്തിലുൾപ്പെട്ട വനാതിർത്തിയിൽ സ്ഥാപിക്കാനുള്ള ലാമ്പുകൾ വൈസ് പ്രസിഡന്റ് തങ്കച്ചൻ വനം വകുപ്പ് ജീവനക്കാരിൽ നിന്ന് ഏറ്റുവാങ്ങി.

publive-image

കാട്ടാനയിറങ്ങിയാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിന്റെയും, കാടിനോട് ചേർന്ന് ഫെൻസിങ് സ്ഥാപിക്കുന്നതിന്റെയും അനുബന്ധ പ്രവർത്തനത്തിന്റെയും ഭാഗമായി തെരുവ് വിളക്കുകൾ സ്ഥാപിച്ചും പ്രതിരോധ വേലികൾതീർത്തും കാട്ടാന ശല്യം വലിയ തോതിൽ നേരിടാനൊരുങ്ങിയിരിക്കുകയാണ് ഒലവക്കോട്, മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർ.

മണ്ണാർക്കാട് റേഞ്ച് ഓഫീസർ ആഷിക് അലി, ഷെരീഫ്, വിനോദ്‌കുമാർ, ഉണ്ണികൃഷ്ണൻ,  കെ.സുനിൽ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മലയോര മേഖലയിൽ, തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതുൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.

Advertisment