Advertisment

കുട്ടികളിലെ ലഹരി ഉപയോഗവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമവും: കുടുംബശ്രീ മുഖാമുഖം നടത്തി

New Update

പാലക്കാട്:  കുട്ടികളെ ലഹരിയിലേക്കു നയിക്കുന്ന സാഹചര്യത്തെയും സ്ത്രീ സുരക്ഷയെയും സംബന്ധിച്ച് അറിവു പകരുന്നതിന് കരിമ്പ പഞ്ചായത്ത് രണ്ടാം വാർഡ് കുടുംബശ്രീ യൂണിറ്റ് മരുതുംകാട് എൽ.പി സ്‌കൂളിൽ മുഖാമുഖം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കഴിഞ്ഞകാലങ്ങളിൽ നിന്നും ഭിന്നമായി പോലീസിന്റെ ഒരു മേന്മ സാമൂഹ്യ ഇടപെടലുകളിലും സമീപനങ്ങളിലും മാറ്റമുണ്ടായി എന്നതാണ്. സേവന രീതികളെ ജനാഭിമുഖ്യമാക്കാൻ സേനക്ക് കഴിയുന്നു എന്ന ഒരു വൈവിധ്യം ഇപ്പോൾ ഉണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സുരക്ഷ നൽകുന്നതിലും ജന സഹകരണത്തോടെ കുറ്റ കൃത്യങ്ങൾ കുറയ്ക്കുന്നതിനും പോലീസിന് കഴിയുന്നതായി മുഖ്യ പ്രഭാഷണം നടത്തിയ ജനമൈത്രി സി ആർ ഒ രാജ്‌നാരായണൻ പറഞ്ഞു.

publive-image

'ജനമൈത്രി ലക്ഷ്യവും നിയോഗവും' എന്ന വിഷയത്തിൽ സമദ് കല്ലടിക്കോട്, 'മാറുന്ന കാലാവസ്ഥയും രോഗ പ്രതിരോധ രീതികളും' എന്ന വിഷയത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് ഓഫീസർ ജിജി എന്നിവർ സംസാരിച്ചു. എസ് എസ് എൽ സി,പ്ലസ്‌ ടു പരീക്ഷയിൽ സമ്പൂർണ്ണ വിജയം നേടിയ അനിത,നിവ്യ,സെബിന എന്നീ കുട്ടികളെ ക്യാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചു.

ജനമൈത്രി സമിതി അംഗങ്ങളായ രാജേഷ്,മാത്യു,സാലമ്മ,സി ഡി എസ് അംഗം മേഴ്‌സി ഷാജൻ, എസ് സി പി ഒ രാജി, പി ടി എ പ്രസിഡന്റ് സുമി,നിഷ, തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment