Advertisment

കരിമ്പ പഞ്ചായത്തിൽ മിക്ക ദിവസങ്ങളിലും ജലവിതരണമില്ല: പ്രതിഷേധം ശക്തം. നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്

New Update

കല്ലടിക്കോട്:  നാലു ദിവസമായി മുടങ്ങി കിടക്കുന്ന കരിമ്പ പഞ്ചായത്തിലെ കുടിവെള്ള വിതരണം പുനരാരാരംഭിക്കണമെന്നും കുടിവെള്ള വിതരണം ഉറപ്പുവരുത്തണമെന്നും കോൺഗ്രസ് കല്ലടിക്കോട് മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.

Advertisment

publive-image

കൺ-വെൻഷൻ കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി പി.ആർ.സുരേഷ് ഉദ്ഘാടനം ചെയ്തു. മിക്ക പ്രദേശങ്ങളിലും വെള്ളമെത്തുന്നില്ല.കിട്ടുന്ന വെള്ളമാകട്ടെ ഉപയോഗത്തിന് കൊള്ളാത്ത കലക്കുവെള്ളമാണ് താനും. യോജിച്ചുള്ള പ്രതിഷേധം ഉയരാത്തതിനാലാവാം ദിവസങ്ങളായിട്ടും നടപടി ഉണ്ടാകുന്നുമില്ല. കുടിവെള്ള വിതരണം എത്രയും വേഗംപുനരാരംഭിക്കണമെന്ന് കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് കെ കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐ,എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി മുഹമ്മദ് ഇബ്രാഹീം, യു ഡി എഫ് കോങ്ങാട് നിയോജകമണ്ഡലം ചെയർമാൻ ആന്റണി മതിപ്പുറംവി.സി.ഉസ്മാൻ,അലിമുത്ത്,രാജി പഴയകളം, മാത്യു കല്ലടിക്കോട്, അനൂപ് എന്നിവർ പ്രസംഗിച്ചു.

Advertisment