Advertisment

ക്ലീൻ കരിമ്പ-ഗ്രീൻ കരിമ്പ പരിസ്ഥിതി ദിനത്തിൽ- മാലിന്യ മുക്ത നാടിനൊരു കർമ പരിപാടി

New Update

കരിമ്പ:  ക്ലീൻ കരിമ്പ-ഗ്രീൻ കരിമ്പ എന്ന പേരിൽ കരിമ്പ ഗ്രാമ പഞ്ചായത്ത് തുടക്കമിടുന്ന മാലിന്യ നിർമാർജ്ജന പദ്ധതി ആദ്യ ഘട്ടത്തിൽ 24 അംഗങ്ങൾ ചേർന്ന ഹരിത കർമ സേനയിലൂടെ നടപ്പാക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ പറഞ്ഞു.

Advertisment

ഗ്രാമ പഞ്ചായത്തിലെ വീടുകളിലെയും കടകളിലെയും പൊതുസ്ഥലങ്ങളിലെയും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിച്ചുള്ള സമഗ്രമാലിന്യ നിര്‍മാര്‍ജനമാണ് ഹരിത കർമ സേന ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ പ്രഥമ ഘട്ടമായി വീടുകൾ കയറി വിവരശേഖരണവും ബോധവൽക്കരണവും ആരംഭിച്ചു.

publive-image

ഹരിത കർമ സേനകളുടെ ഫീൽഡ് പ്രവർത്തനങ്ങൾക്കു പുറമെ സമ്പൂർണ്ണശുചിത്വ ഗ്രാമം എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരിക എന്നതും ഓരോ വീട്ടിൽ നിന്നും മാലിന്യം ശേഖരിച്ച് കൊണ്ടുപോവുക എന്നതും ഇതിന്റെ പ്രാഥമിക പ്രവർത്തനമായിരിക്കും.

പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയാൽ പൊതു സ്ഥലങ്ങളിൽ ജൈവ-അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ നടപടികളുണ്ടാവും. മാലിന്യം വലിച്ചെറിയുന്ന തോത് വർദ്ധിച്ചിരിക്കുകയാണ്. മണ്ണും വായുവും ജലവും മലിനമാക്കപ്പെടുന്ന സാഹചര്യം കൂടിയതിനാലാണ് ഹരിത കർമ സേനയെ രംഗത്തിറക്കി ജന സഹകരണത്തോടെ ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ജയശ്രീ പറഞ്ഞു.

publive-image

നാടിന്റെ പച്ചപ്പ് നിലനിര്‍ത്തുന്നതിനും, ജലത്തിനെയും മണ്ണിനെയും സംരക്ഷിച്ച് മാലിന്യമുക്തമാക്കുന്നതിനുമുള്ള ഇതിന്റെ പൂർത്തീകരണത്തിന് ഏവരുടെയും സഹായ സഹകരണം അഭ്യര്ഥിക്കുന്നതായി പ്രസംഗകർ പറഞ്ഞു. ചടങ്ങിൽ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ് അധ്യക്ഷനായി.വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ സൗമ്യ, രചന, ഹരിത സഹായം കോഡിനേറ്റർ ജിഷ്ണു, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സൈജു, ജിമ്മി മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. മണികണ്ഠൻ, സുമലത, കെ.പി.മണികണ്ഠൻ, ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment