Advertisment

കരിമ്പയിൽ ഹൈവേ പോലീസിന്റെ സമയോചിത ഇടപെടൽ ബൈക്കപകടത്തിൽ പെട്ടവർക്ക് തുണയായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കരിമ്പ:  രാത്രി പന്ത്രണ്ടു മണിക്ക് കരിമ്പയിൽ അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികരായ യുവാക്കൾക്ക് രക്ഷയായത് അതുവഴി യാദൃച്ഛികമായി കടന്നുവന്ന ഹൈവേ പോലീസ് സംഘം. പരിക്കേറ്റ് റോഡരികിൽ കിടന്നിരുന്ന ചെറുപ്പക്കാരെ യഥാസമയം ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാനായി. ഇവർ ബന്ധപ്പെട്ടവരെ അറിയിച്ചതിനെ തുടർന്ന് പിന്നീട് വീട്ടുകാരെത്തുകയായിരുന്നു.

Advertisment

publive-image

എളമ്പുലാശ്ശേരി കരിയോടുള്ള അനു, വിനു എന്നീ രണ്ട് യുവാക്കൾക്കാണ് ബൈക്കപകടത്തിൽ പരിക്കേറ്റത്. രാത്രി പട്രോളിങ് നടത്തിയിരുന്ന ഹൈവേ പോലീസ്‌ പരുക്കേറ്റവരെ പോലീസ് വാഹനത്തിൽ കയറ്റി ഉടനെ തച്ചമ്പാറ ഇസാഫ് ആശുപത്രയിൽ എത്തിച്ച് പിന്നീട് പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലും എത്തിക്കുകയായിരുന്നു.

publive-image

മണ്ണാർക്കാട് സ്റ്റേഷനിലെ ട്രാഫിക് എസ്.ഐ അൻവർ ഹുസ്സൈൻ,സിവിൽ പോലീസ് ഓഫീസർമാരായ കല്ലടിക്കോട് സ്റ്റേഷനിലെ വിനോദ്.കെ, ഹൈവേ പട്രോളിലെ വിനോദ് കെ യു, എന്നിവരാണ് കൃത്യനിർവഹണത്തിലെ സൂക്ഷ്മത കൊണ്ട് പ്രശംസനേടിയത്. ഗുരുതര പരുക്കേറ്റവർ സുഖംപ്രാപിച്ചു വരുന്നതായി ബന്ധുക്കൾ അറിയിച്ചു

Advertisment