Advertisment

കരിമ്പ ഹൈസ്‌കൂളിലെ ആദ്യ എസ്.പി.സി ബാച്ചിന്റെ പാസ്സിംങ് ഔട്ട് പരേഡ് നടന്നു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

വിദ്യാലയത്തിലെ ആദ്യ സ്റ്റുഡന്റസ്പോലീസ് കേഡറ്റ് ബാച്ചിന്റെ പാസ്സിംങ് ഔട്ട് പരേഡ് എം.എൽ.എ കെ.വി. വിജയദാസിന്റെയും ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും കല്ലടിക്കോട് പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്നു.

Advertisment

publive-image

രണ്ടുവർഷത്തോളമായി സ്‌കൂളിൽ സജീവമായി പ്രവർത്തിക്കുന്ന സ്റ്റുഡന്റസ് പോലീസ് പദ്ധതി പാസിംഗ് ഔട്ട് പരേഡിന് കെ.വി.വിജയദാസ് എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. സംസ്‌ഥാന പോലീസും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി.

കേരള പോലീസിന്റെ അഭിമാന പദ്ധതികളിലൊന്നാണിത്. വിദ്യാർത്ഥി യുവജനങ്ങളിൽ കർത്തവ്യബോധവും സേവന തല്പരതയും പൗരബോധവും സൃഷ്ടിച്ച എസ്.പി.സി മാതൃകാ പദ്ധതി ആയികഴിഞ്ഞെന്ന് എം എൽ എ പറഞ്ഞു.

publive-image

കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ, ബ്ലോക്ക് മെമ്പര്‍ യൂസഫ്പാലക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയലക്ഷ്മി, ഹാരിസ്, പി.റ്റി.എ പ്രസിഡന്റ് രവി, വൈസ് പ്രസിഡന്റ് ജാഫർ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ അച്യുതൻ നായർ, പ്രധാന അദ്ധ്യാപകൻ ശിവദാസൻ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ കുഞ്ഞുണ്ണി മാസ്റ്റർ, എസ് പി സി ജില്ലാ ചുമതലയുള്ള ജയരാജ്, കല്ലടിക്കോട് എസ്.ഐ.ബിജു,എസ്പിസി കോഡിനേറ്റര്മാരായ സദാശിവൻ,ഷീബജോൺ തുടങ്ങിയവർ പരേഡിനെ അഭിമുഖീകരിച്ചു.

publive-image

44 കേഡറ്റുകളാണ് പരേഡില്‍ പങ്കെടുത്തത്.മികച്ച കേഡറ്റുകള്‍ക്കും,കുട്ടികൾക്ക് പരിശീലനം നൽകിയ പോലീസ് സേനഅംഗങ്ങൾ സുമേഷ്,രാജ്നാരായണൻ എന്നിവർക്കും പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു.

Advertisment