Advertisment

കരിമ്പ ഗവ. യു പി സ്കൂളിൽ സി സി ടി വി പുനസ്ഥാപിക്കാൻകോടതി ഉത്തരവ്

New Update

മണ്ണാർക്കാട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് സിസിടിവി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാമെന്ന് ഹൈക്കോടതി.

Advertisment

കരിമ്പ ഗവ.യു പിസ്‌കൂളിൽ സാമൂഹ്യ വിരുദ്ധ ശല്യവും ഭക്ഷ്യ വിഭവങ്ങൾ കാണാതെയാകുന്നതും പതിവായ സാഹചര്യത്തിലാണ്സിസിടിവി സ്ഥാപിക്കാൻ പിടിഎ മുന്നോട്ട് വന്നത്.

publive-image

എന്നാൽ നിലവിലെ സാഹചര്യത്തിൽ സിസിടിവി ആവശ്യമില്ലെന്ന നിലപാടുമായി ഒരു വിഭാഗം സ്റ്റാഫ്രംഗത്ത് വരികയായിരുന്നു.

ഇക്കാര്യത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കുമിടയിൽ ഉണ്ടായ പ്രശ്നം പരിഹരിക്കാൻ ഇരു വിഭാഗവും ബന്ധപ്പെട്ട അധികാരികളെ സമീപിച്ചെങ്കിലും രമ്യമായ പരിഹാരം കാണാൻ കഴിയാതെ വരികയും സി.സി ടി വി പ്രവർത്തിപ്പിക്കാൻ ഒരു വിഭാഗം തടസം നിൽക്കുകയും ചെയ്തു.

തുടർന്ന് പിടിഎ പ്രസിഡന്റ്ജാഫർ അലി സിസിടിവി പുനസ്ഥാപിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിലെ വാദങ്ങൾക്കിടെ തങ്ങളുടെ അന്തസ്സിനും സ്വകാര്യതക്കും കോട്ടം വരുത്തുന്നതാണെന്ന എതിർവാദത്തിനിടെയാണ് കോടതിഈ നിരീക്ഷണം നടത്തിയത്.

സുരക്ഷ മുൻ നിർത്തി സ്ഥാപിക്കുന്ന സിസിടിവി സംവിധാനത്തെചൊല്ലിയുള്ള എതിരഭിപ്രായങ്ങൾ പ്രസക്തമല്ലെന്ന്കോടതിയുടെ വിധിന്യായത്തിൽ പറയുന്നു.

വയനാട് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചതിന്റെ പശ്ചാത്തലത്തിൽസ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തിന് വിഘാതമായേക്കാവുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതാണ്.

കരിമ്പ ഗവ.യു പി സ്‌കൂളിൽ സിസിടിവി പുനഃസ്ഥാപിക്കാമെന്ന് സ്കൂൾ മേലധികാരിയോട് ഹൈക്കോടതി ഉത്തരവിട്ടതിലൂടെ, കുറച്ചു നാളായി ഇരു കക്ഷികൾക്കിടയിൽ തുടരുന്ന അഭിപ്രായ ഭിന്നതക്ക് പരിഹാരമാവും എന്ന ആശ്വാസത്തിലാണ്‌ രക്ഷിതാക്കൾ.

Advertisment