Advertisment

കരിമ്പയിൽ പട്ടികജാതി കുടുംബങ്ങൾക്ക് ജനകീയാസൂത്രണ പദ്ധതിയിൽ ആടുവിതരണം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

രിമ്പ ഗ്രാമ പഞ്ചായത്തിൽ 2018-19 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി പട്ടിക ജാതി കുടുംബങ്ങൾക്ക് ആടു വിതരണം ചെയ്തു. കല്ലടിക്കോട് മൃഗാശുപത്രിയിൽ സംഘടിപ്പിച്ച വിതരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

തെരഞ്ഞെടുത്ത ഇരുപത് കുടുംബങ്ങളിൽ പതിനൊന്നു കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ രണ്ട് ആടുകൾ വീതം നൽകി. കാർഷിക മേഖലയിൽ ഉത്പാദന വർധനവിനും നിർധനകുടുംബങ്ങൾക്ക് അധിക വരുമാനമൊരുക്കാനും ഇത്‌ സഹായകമായേക്കും.

മൃഗ പരിപാലനം വളര്‍ത്തുമൃഗങ്ങളുടെ വ്യത്യസ്ത പരിപാലനരീതികള്‍,തീറ്റകള്‍, രോഗപരിപാലനരീതികള്‍, ഉല്‍പന്നങ്ങള്‍, ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന രീതികള്‍ തുടങ്ങി എല്ലാ നാട്ടറിവുകളും മൃഗാശുപത്രി മുഖേന ലഭ്യമാണ്. ഇൻഷുറൻസ് പരിരക്ഷയോടെയാണ് ഗുണഭോക്താക്കൾക്ക് ആടുകൾ നൽകിയത്.

publive-image

കല്ലടിക്കോട് മൃഗാശുപത്രിയിലെ ഡോ.സുവർണ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ്,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിമ്മി മാത്യു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ, മെമ്പർമാരായ സുമലത, ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisment