Advertisment

കൃഷിക്കാരെപോലെ ചൂഷണവിധേയമാകുന്ന മറ്റൊരു വിഭാഗമില്ല: 'കർഷകമുന്നേറ്റം' ജോൺ മരങ്ങോലി ഉപവാസ സമരം നടത്തി

New Update

പാലക്കാട്:  ഭക്ഷ്യസുരക്ഷ-ജീവസുരക്ഷ സമരം. കർഷകമുന്നേറ്റം അനിശ്ചിതകാല ഉപവാസ സമരം നാലാം ദിവസം മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ മരങ്ങോലി ഉപവസിച്ചു.

Advertisment

ജനപെരുപ്പവും അശാസ്ത്രീയമായ വികസനസംരംഭങ്ങളും മറ്റും കൃഷിഭൂമിയെ അനുദിനം കുറച്ചുകൊണ്ടുവരുന്ന കാഴ്ചയാണ്‌. ശാസ്ത്രീയമെന്ന മിഥ്യാധാരണയിൽ അമിത കീടനാശിനി പ്രയോഗങ്ങളും അന്തകവിത്തുകളും ചേർന്ന്‌ മണ്ണിന്റെ ഫലഭൂയിഷ്ടത ഇല്ലാതാവുന്നു.

publive-image

കൃഷിപ്പണിയോട്‌ പലരും വിടപറഞ്ഞു.മണ്ണിനോടും സസ്യജാലങ്ങളോടും ഹൃദയാഭിമുഖ്യം പുലർത്തുന്നവർ പിടിച്ചുനിൽക്കാൻ കഴിയാതെ ജീവിതം വഴിമുട്ടിയിരിക്കുന്നു. ദാരുണാവസ്ഥ അധികാരികളെ അറിയിക്കാൻ ശ്രമിക്കുന്നസമരങ്ങളെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നു.

യുക്തിയും ചിന്തയുമില്ലാതെ മനുഷ്യൻ പ്രകൃതിയെ ആക്രമിക്കുന്നത്‌ ഋതുചംക്രമണത്തിനും മാറ്റം വരുത്തിയതിനാൽ കാലാവസ്ഥയും കൃഷിക്ക്‌ പ്രതികൂലമാകുന്നുണ്ട്‌. എന്നിട്ടും ഇതെല്ലാം അതിജീവിച്ച്‌ കർഷകൻ മണ്ണിൽ കൃഷിയിറക്കുന്നു, നമ്മെ തീറ്റിപ്പോറ്റുന്നു. പരിശ്രമത്തിന്‌ സമാനമായ പ്രതിഫലമില്ലാത്തതിനാൽ കാർഷികവൃത്തിയോട്‌ പുതുതലമുറ ആഭിമുഖ്യം കാട്ടുന്നില്ല.

കൃഷിയും കൃഷിക്കാരനും അവഗണിക്കപ്പെടുന്നതിനു കനത്ത വില നൽകേണ്ടിവരും.ഉപവാസ സമരത്തിൽപ്രസംഗകർ ഓർമിപ്പിച്ചു.

രാധിക കൂടംതൊടി, രേഖ വരമുദ്ര ,സമരസമിതി കൺവീനർ രാമപ്രസാദ് അകലൂർ,കർഷകമുന്നേറ്റം ജില്ലാ പ്രസിഡണ്ട് കെ.എ.ഫിറോസ് ഖാൻ, ചന്ദ്രൻ, രഖു എന്നിവർ സംസാരിച്ചു. പകൽ 10മണിക്ക്‌ ആരംഭിച്ച സമരം 5മണിക്ക് കർഷകമുന്നേറ്റം മുഖ്യസംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.

Advertisment