Advertisment

കവിതക്കൊരു പരിഷ്കൃത രൂപം: നന്മ മനസ്സുമായി കവിതാപ്രസംഗം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ചെർപ്പുളശേരി:  തൃക്കടീരി ബി ഇ എം യു പി സ്‌കൂളിൽ കവിതാ പ്രസംഗം എന്ന പേരിൽ പുതിയ കലാ മേളം നടത്തി. കവിതയിലൂടെ കവിതാപ്രസംഗം എന്ന പുതിയ കലാരൂപം കുട്ടികൾക്ക് പകർന്നു കൊണ്ടായിരുന്നു കവിതാമേളത്തിന്റെ തുടക്കം. കവിതയുടെ ഉള്ളടക്കങ്ങളെയും പതിവു ആസ്വാദനത്തേയും മാറ്റി എഴുതുന്നതായി കവിതാ പ്രസംഗം.

Advertisment

publive-image

കഥാ പ്രസംഗത്തിന്റെ പരിഷ്കൃത രൂപമാണ് ഈ കലാമേള. കവിതയുടെ ഉള്ളിലെ അടിയൊഴുക്കിനെപ്പറ്റിയും വാക്കുകളുടെ തെരഞ്ഞെടുപ്പിനെപറ്റിയും കുട്ടികളുമായി സംവദിച്ചു. കവയത്രി സിജി ചിറ്റാർ കവിത പ്രസംഗം അവതരിപ്പിച്ചു. നിഹിത ഷെറിൻ കവിത ഏറ്റുചൊല്ലി. കവിതാവതരണത്തിലെ ഈ പുതിയ ശൈലി ആസ്വാദകരിൽ പുതിയ അവബോധമുണ്ടാക്കുന്നതായി.

publive-image

കവിത ഗദ്യത്തിലോ പദ്യത്തിലോ ആകാം. എതുരീതിയിലായാലും അനുവാചക ഹൃദയത്തിലേക്ക് കവിമാനസത്തിനു കടന്നു ചെല്ലാന്‍ കഴിഞ്ഞാല്‍ മാത്രമേ കവിത വിജയിക്കൂ. പ്രസംഗകർ പറഞ്ഞു. സമദ് കല്ലടിക്കോട് മോഡറേറ്ററായി. പ്രധാന അധ്യാപിക സുജാത കൃഷ്ണമ്മ, അധ്യാപികമാരായ ഷോളി,സാനിയ,പ്രസംഗിച്ചു.

Advertisment