Advertisment

മലയാളം അധ്യാപകർക്ക് കവിതാ ശിൽപശാല

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ഹൈസ്കൂൾ - ഹയർ സെക്കന്ററി മലയാളം അധ്യാപകർക്കായി വൈലോപ്പിള്ളി സ്മാരക സമിതിയുടെ ആഭിമു ഖ്യത്തിൽ ഇരുപതാം നൂറ്റാണ്ടിലെ മലയാള കവിത ആധാരമാക്കി ദ്വിദിന സാഹിത്യ ശിൽപശാല സംഘടിപ്പിക്കുന്നു.

2019 ജൂലായ് 13, 14 ശനി, ഞായർ ദിവസങ്ങളിൽ കേരളസാഹിത്യ അക്കാദമിയുെടെ അയ്യന്തോളിൽ ഉള്ള കൈരളി ഗ്രാമത്തിൽ നടക്കുന്ന ഈപരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 94009 34242 എന്ന ഫോൺ നമ്പറിൽ ജൂലായ് 5 ന് മുമ്പായി ബന്ധപ്പെടണം. പഴയകാലത്തെ പുതിയ കാലത്തിന് നേർക്കുനേർ നിർത്തിയുള്ള കവിതയുടെ ഭാവുകത്വങ്ങൾ, എഴുത്ത്, ആവിഷ്‌ക്കാര രീതികൾ ശില്പശാലയിൽ വിശദീകരിക്കും.

പാരമ്പര്യത്തിന്റെ ശക്തിയെ ആധുനികതയ്ക്കുള്ള ഊർജപ്രവാഹമായി പരിവർത്തിപ്പിക്കുന്ന കവിതയിൽ നിന്നും അറിയേണ്ടതെല്ലാം ശില്പശാല ചർച്ചക്കെടുക്കും.

Advertisment