സമന്വയ കവിതാ പുരസ്‌ക്കാര വിതരണവും കാവ്യ സന്ധ്യയും ശ്രദ്ധേയമായി

സമദ് കല്ലടിക്കോട്
Thursday, November 8, 2018

അലനല്ലൂര്‍:  പ്രമുഖ സംസ്‌കാരിക കൂട്ടായ്മയായ സമന്വയ എടത്തനാട്ടുകര ഏര്‍പ്പെടുത്തിയ പ്രഥമ കവിതാ പുരസ്‌ക്കാര വിതരണവും കാവ്യ സന്ധ്യയും ശ്രദ്ധേയമായി സമാപിച്ചു.

യു. പി. വിഭാഗത്തില്‍ ചളവ ഗവ. യു. പി. സ്‌കൂളിലെ ദയ. എസ്. നായര്‍, ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എടത്തനാട്ടുകര കോട്ടപ്പള്ള ജി. ഒ. എച്ച്. എസിലെ പി. അളഗ , പൊതു വിഭാഗത്തില്‍ അലനല്ലൂര്‍ സ്വദേശി ടി. കെ. ഷഹനീര്‍ ബാബു എന്നിവരാണ് സമന്വയ കവിതാ പുരസ്‌ക്കാരത്തിന് അര്‍ഹരായത്.

എഴുത്തുകാരായ സീന ശ്രീവത്സന്‍, അശോക് കുമാര്‍ പെരുവ, സുഷമ ബിന്ധു എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ചളവ ഗവ. യു. പി. സ്‌കൂളില്‍ സംഘടിപ്പിച്ച പ്രഥമ കവിതാ പുരസ്‌ക്കാര വിതരണ ചടങ്ങും കാവ്യ സന്ധ്യയും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജി ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം. ജിനേഷ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജി ടീച്ചര്‍. ജില്ലാ പഞ്ചായത്ത് അംഗം എം. ജിനേഷ്, സീന ശ്രീവത്സന്‍ എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. കവയത്രി സുഷമ ബിന്ധു മുഖ്യ പ്രഭാഷണം നടത്തി.

പുരസ്‌ക്കാര വിതരണത്തോടനുബന്ധിച്ച് നടത്തിയ കാവ്യ സന്ധ്യയില്‍ കെ. എ. സുദര്‍ശന കുമാര്‍, സി. ടി. മുരളീധരന്‍, എ. സി.കേശവന്‍, ഭാസ്‌ക്കരന്‍ കുറുവാഞ്ചേരി, ജയ കൃഷ്ണന്‍ ഉപ്പുകുളം, എം. നാരായണന്‍, എ. ശ്രീനിവാസന്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു.

കവിതാ പുരസ്‌ക്കാര ജേതാക്കളായ ടി. കെ. ഷഹനീര്‍ ബാബു, പി. അളഗ, ദയ. എസ്. നായര്‍, സമന്വയ ഭാരവാഹികളായ കെ. രവി കുമാര്‍, നീലകണ്ഠന്‍ എടത്തനാട്ടുകര, കെ. വി. ബഷീര്‍, ഗിജേഷ് കൊടുവത്ത്, സി. പ്രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

×