Advertisment

സംസ്ഥാന സ്കൂൾ കായികമേള: വിജയ കിരീടം ചൂടിയ ജില്ലാ ടീമിന് ആവേശോജ്ജ്വല സ്വീകരണം

New Update

പാലക്കാട്:  കണ്ണൂരിൽ നടന്ന 63-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ തിളക്കമാർന്ന നേട്ടങ്ങളോടെ വിജയ കിരീടം ചൂടിയ ജില്ലാ ടീമിന് പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിൽ ആവേശോജ്ജ്വല വരവേൽപ്പ് നൽകി.

Advertisment

ജില്ലയുടെ അഭിമാനങ്ങളായ കായിക താരങ്ങളേയും പരിശീലകരേയും പി.എം.ജി.എച്ച്.എസ്.എസ് പരിസരത്തുനിന്ന് ബാന്റ് വാദ്യത്തോടെയും നൂറ് കണക്കിന് വിദ്യാർത്ഥികളുടെ ഹർഷാരവങ്ങളോടെയും സ്വീകരണ കേന്ദ്രമായ ഗവ.മോയൻ എൽ.പി സ്‌കൂളിലേക്ക് ആനയിച്ചു.

publive-image

തുടർന്ന നടന്ന സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ. പ്രേംകുമാർ അധ്യക്ഷനായി.

വിദ്യാഭ്യാസ ഉപഡയറക്ടർ പി.കൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം നിധിൻ കണിച്ചേരി, ജില്ലാ സ്കൂൾ സ്‌പോർട്സ് കോ-ഓർഡിനേറ്റർ ജിജി ജോസഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓർഡിനേറ്റർ ടി.ജയപ്രകാശ്, സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഹരിദാസ്, എ.ഇ.ഒ സുബ്രഹ്മണ്യൻ, നഗരസഭാ കൗൺസിലർ ഉദയൻ,അധ്യാപക സംഘടന പ്രതിനിധികളായ എം.എ.അരുൺകുമാർ,കരീം പടുകുണ്ടിൽ,

publive-image

ഹമീദ് കൊമ്പത്ത്,എ.ജെ. ശ്രീനി, സതീഷ് മോൻ, പൗലോസ്, വി.യു.ജോൺസൺ, പി.എസ്.ജവഹർ,വി.എ.എം.യൂസഫ്, എം.കെ.മുബാറക്,മേളകളുടെ സെക്ഷൻ സൂപ്രണ്ട് പി.തങ്കപ്പൻ, ഹയർസെക്കന്ററി പ്രതിനിധി അനിൽ, മോയൻ എൽ.പി. എസ് പ്രധാനാധ്യാപിക മണിയമ്മ, പി.ടി.എ പ്രസിഡണ്ട് പി.ഷംസുദ്ദീൻ,കായികാധ്യാപകരായ ചന്ദ്രൻ മുതലമട, ജാഫർ ബാബു, രാമചന്ദ്രൻ, സിജിൻ പ്രസംഗിച്ചു.

Advertisment