Advertisment

കെ.ബി.എസ് അക്കാദമിയിൽ സാർവ്വദേശീയ കുട്ടികളുടെ ദിനം ആഘോഷിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ആർട്ട്-എഫ്യൂഷ്യൻസ് ഗ്ളോബൽ പാലക്കാടിന്റെ നേതൃത്വത്തിൽ സാർവ്വദേശീയ കുട്ടികളുടെ ദിനം ആഘോഷിച്ചു. പാലക്കാട് കെ.ബി.എസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ ചിത്രകാരനും ജന്മനാ കൈകളില്ലാത്ത കാലുകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന പ്രണവ് ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

കെ.ബി.എസ് അക്കാദമി ചെയർമാൻ ശ്രീജിത്ത്. എസ് അധ്യക്ഷം വഹിച്ചു. ചിത്രകാരൻ എൻ.ജി. ജ്വോൺസ്സൺ ചിത്രകലയിൽ പ്രതിഭ തെളിയിച്ച കുട്ടികൾക്ക് ആർട്ട് ഓറിയെന്റേഷൻ ക്ലാസ് എടുത്തു. ആർട്ടിസ്റ്റ് രാധാകൃഷ്ണൻ. എം. ചിത്രങ്ങൾ വിലയിരുത്തി.

ലഹരി നിർമാർജന സമിതി പ്രസിഡൻറ് ഖാദർ മൊയ്തീൻ, കവി ഹരി പി .എം, ജുവെനൈൽ ജെസ്റ്റിസ് പാലക്കാട് കോഓഡിനേറ്റർ രാജഗോപാലൻ .എം, ആർട്ട് എഫ്യൂഷ്യൻസ് ഗ്ളോബൽ മേനേജിംങ് ഡിറെക്റ്റർ ലില്ലി വാഴയിൽ, നൈല ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

publive-image

കിൻഡെർഗാർട്ടെൻ മുതൽ കോളജ് തലം വരെയും, ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും ആയി ആറ് കേറ്റഗറിയിലായി ജില്ലാ തല ചിത്രരചനാമത്സരം നടത്തിയതിൽ നൂറ്റിയമ്പതിലേറെ കുട്ടികൾ പങ്കെടുത്തു. കുട്ടികൾ രചിച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി.

സമ്മാനാർഹമായ കുട്ടികൾക്ക് മെമെന്റോയും, സർട്ടിഫിക്കറ്റും നൽകി ആദരിച്ചു . കൂടാതെ മികവ് തെളിയിച്ച കുട്ടികൾക്ക് 'ഓണറബിൾ മെൻഷൻ' സർട്ടിഫിക്കറ്റും നൽകി .

Advertisment