Advertisment

കെ.സി.വൈ.എം യുവജന വർഷ സമാപനവും, പുരസ്ക്കാര വിതരണവും

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കരിമ്പ:  കെ.സി.വൈ.എം ഫൊറോനയുടെ നേതൃത്ത്വത്തിൽ യുവജന വർഷ സമാപന സമ്മേളനവും, എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും ഫൊറോന വികാരി ഫാ. സണ്ണി വാഴേപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് വിനു .എം.ഐസക്ക് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സി.വൈ.എം ഫൊറോന ഡയറക്ടർ ഫാ: സേവ്യർ വളയത്തിൽ ആമുഖ പ്രഭാഷണം നടത്തി.

Advertisment

publive-image

സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ എസ്.എം.വൈ.എം സംസ്ഥാന പ്രസിഡന്റ് ജുബിൻ കൊടിയംകുന്നേൽ ക്ലാസുകൾ നയിച്ചു. പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ കെ.സി.വൈ.എം പാലക്കാട് രൂപത ഡയറക്ടർ ഫാ: ടോണി അറയ്ക്കൽ സമ്മാനിച്ചു.

രൂപത വൈസ് പ്രസിഡന്റ് ആശ .കെ.സേവ്യർ ,ഫൊറോന വൈസ് പ്രസിഡന്റ് അനില ജോൺ ,ഫൊറോന ആനിമേറ്റർ സിസ്റ്റർ. ക്ലയർ എന്നിവർ ആശംസകൾ അറിയിച്ചു.ഫൊറോന സെക്രട്ടറി ലിൻസൺ ആന്റണി സ്വാഗതവും ,ജോയിന്റ് സെക്രട്ടറി ജീന ജോൺ നന്ദിയും പറഞ്ഞു.

Advertisment