Advertisment

നാളികേര കൃഷിയുടെ വിസ്തൃതിയും ഉല്പാദനക്ഷമതയും വർധിപ്പിക്കുവാൻ 'കേര കേരളം- സമൃദ്ധ കേരളം' പദ്ധതിക്ക് ആവേശകരമായ തുടക്കം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  കേര കേരളം, സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിന്‍തൈകളുടെ വിതരണത്തിന്റെ ഉദ്ഘാടനം കരിമ്പഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

സി. കെ. ജയശ്രീ നിര്‍വഹിച്ചു.

Advertisment

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന നാളികേര വികസന കൗൺസിൽ പദ്ധതിയായ കേര കേരളം സമൃദ്ധ കേരളം 2019_20 കരിമ്പ ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിൽ കരിമ്പ കോക്കനട്ട് ആൻഡ് ഫാമിംഗ് ഡെവലൊപ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ പതിനൊന്നാം വാർഡ് കേര ക്ലസ്റ്ററിൽ ആരംഭിച്ചു.

publive-image

കഴിഞ്ഞ വർഷങ്ങളിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കിയ പഞ്ചായത്തുകളെയാണ് ഒന്നാംഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കാൻ തെരഞ്ഞെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ നാളികേര കൃഷിയുടെ വിസ്തൃതിയും ഉല്പാദനക്ഷമതയും വർധിപ്പിക്കുവാൻ പദ്ധതികൊണ്ടു ലക്ഷ്യമിടുന്നു. കരിമ്പ ഗ്രാമ പഞ്ചായത്തു കൃഷിഭവന്റെ നേതൃത്വത്തിൽ കേരഗ്രാമം പഞ്ചായത്തു തല കർഷക സമിതിയായ കരിമ്പ കോക്കനട്ട് ഫാമിംഗ് ആൻഡ് ഡെ വലൊപ്മെന്റ് സൊസൈറ്റി (KCFDS)യും വാർഡ് തല കേര ക്ലസ്റ്ററുകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

50 ശതമാനം സബ്‌സിഡി നിരക്കിലാണ് തെങ്ങിൻ തൈകൾ നൽകുന്നത്. കൃഷി ഓഫീസർ സാജിദലി.പി. പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ

ശ്രീജ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ പ്രിയ, കരിമ്പ കോക്കനട്ട് ആൻഡ് ഫാമിംഗ് ഡെവലൊപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് പി.ജി. വത്സൻ തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് മഹേഷ് വി.എസ്. സ്വാഗതവും ഷീല.എ. നന്ദിയും പറഞ്ഞു.

Advertisment