Advertisment

പാലക്കാട് ജില്ലയിൽ ഈ വർഷം നാലു പഞ്ചായത്തുകൾക്ക് കേരഗ്രാമം പദ്ധതി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'കേരഗ്രാമം' പദ്ധതി പാലക്കാട് ജില്ലയിൽ ഈ വർഷം നാലു പഞ്ചായത്തുകൾക്ക് അനുവദിച്ചു സർക്കാർ ഉത്തരവായി. തെങ്ങ് കൃഷിയെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള കേരഗ്രാമം പദ്ധതിയിൽ തച്ചമ്പാറ പഞ്ചായത്തിനെ ഉള്‍പ്പെടുത്തി.

ജില്ലയിൽ തച്ചമ്പാറ, വടക്കഞ്ചേരി, കണ്ണമ്പ്ര, പരുതൂർ എന്നീ പഞ്ചായത്തുകൾക്കാണ് പദ്ധതി അനുവദിച്ചിട്ടുള്ള ത്. തെങ്ങിൻ കൃഷിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഗ്രൂപ്പ് അടിസ്ഥാനത്തിൽ വളം മുതൽ തേങ്ങയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനു വരെയുള്ള സഹായം ലഭിക്കും.

തച്ചമ്പാറ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി പ്രഖ്യാപനം ആഗസ്റ്റ് 17ന് തച്ചമ്പാറ പഞ്ചായത്ത് ഹാളിൽ വെച്ച് കെ വി വിജയദാസ് എംഎൽഎ നിർവഹിക്കും.

Advertisment