Advertisment

കേരള ചിത്രകല പരിഷത്ത് പാലക്കാട് ജില്ലാ ഘടകം - ഏകദിന പെയിന്റിങ് ശിബിരം 17ന്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:   വൈവിധ്യമാർന്ന കലാ ചരിത്രം ഉറങ്ങിക്കിടക്കുന്ന പാലക്കാടിന്റെ സാംസ്കാരിക ഭൂമികയിൽ വരകളുടേയും വർണ്ണങ്ങളുടേയും നവ വസന്തം ചാർത്താനൊരുങ്ങുകയാണ് ചിത്രകലാ പരിഷത്ത് പാലക്കാട് ജില്ലാ ഘടകം.

Advertisment

വൈവിധ്യമായ കർമ പരിപാടികളുടെ ഭാഗമായിനവംബർ 17 ന് ഞായറാഴ്ച ഏകദിന ജലച്ചായ പെയിന്റിങ് ശിബിരംനടത്തുന്നതായി കേരള ചിത്രകലാ പരിഷത്ത്പാലക്കാട് ജില്ലാ ഘടകം പ്രസിഡന്റ് എൻ.ജി. ജ്വോൺസ്സൺ പറഞ്ഞു.

പാലക്കാട് ഗവൺമെൻറ് മോയൻ എൽ.പി സ്കൂളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ് ക്യാമ്പ് സമയം ക്രമീകരിച്ചിരിക്കുന്നത്.

63 വർഷങ്ങൾക്കു മുമ്പ് രൂപീകൃതമായതാണ്കേരള ചിത്രകലാ പരിഷത്ത് എന്ന പ്രസ്ഥാനം.വ്യത്യസ്തമായ കലാ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ കലാകാരന്മാരുടെ സർഗ്ഗ പ്രവർത്തനങ്ങൾക്ക് താങ്ങായും തണലായും വർത്തിച്ച്, നിരവധി അവസരങ്ങൾ ഒരുക്കിപ്രശസ്തരായ പല കലാകാരന്മാരെയും കലാ ലോകത്തിന് കാഴ്ച വച്ച കൂട്ടായ്മയാണിത്.

ഒരുപാട് കുട്ടികൾ വരയ്ക്കുന്നവരുണ്ട്. ഇവരുടെ കഴിവുകൾ ആരും കാണാതെ അവരിൽ മാത്രമായി പോവുകയാണ്. അത്തരം ചിത്രങ്ങൾക്കും ചിത്രകാരന്മാർക്കും ഈ ക്യാമ്പ് പ്രയോജനപ്രദമായിരിക്കും.

പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി വാട്സ്ആപ് വഴി വിവരമറിയിക്കണം. ഫോൺ:8304844183.

Advertisment