Advertisment

കേരളശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ അർ റബീഅ അറബിക് ക്ലബ്ബ് ഉദ്ഘാടനവും, അനുമോദിക്കലും നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

കേരളശ്ശേരി:  ഹയർ സെക്കണ്ടറി സ്കൂൾ കേരളശ്ശേരി അർ റബീഅ അറബിക് ക്ലബ്ബ് 2019-20 ഉദ്ഘാടനം മുൻ അറബിക് സ്‌പെഷ്യൽ ഓഫിസർ എസ്. അബ്ദുൽ കരീം നിർവഹിച്ചു.  2019-20 വർഷത്തെ പുതിയ ഭാരവാഹികളെ മാനേജർ വാസുദേവനുണ്ണി മാസ്റ്റർ പ്രഖ്യാപിച്ചു.

Advertisment

publive-image

<ഹയർ സെക്കണ്ടറി സ്കൂൾ കേരളശ്ശേരി അർ റബീഅ അറബിക് ക്ലബ്ബ് 2019-20 ഉദ്ഘാടനം മുൻ അറബിക് സ്‌പെഷ്യൽ ഓഫിസർ എസ്. അബ്ദുൽ കരീം നിർവഹിക്കുന്നു>

കവയത്രി തുളസി ദേവി, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും അനുമോദിച്ചു. ആശംസകൾ അർപ്പിച്ച് സ്കൂൾ പി.ടി. എ പ്രസിഡന്റ് ശശി, നന്ദിനി ടീച്ചർ, അറബിക് അദ്ധ്യാപകൻ വി. എം. നൗഷാദ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : സ്കൂൾ ക്യാപ്റ്റനായി എ. യു. ആയിഷാബി, അസിസ്റ്റന്റ് ക്യാപ്റ്റന്മാരായി കെ. എച്. രഹ്‌ന, ഇ. എ. ഷംല, സെക്രട്ടറിമാരായി കെ. ഇ. ഫസ്ന, പി.യെൻ. നഫ്ന, ശംസിയ കെ. എസ് ബോയ്‌സ് ക്യാപ്റ്റനായി സൈദലവി, ശഫാഫ്, അബ്ദുൽ ബാസിത്, പത്താം ക്ലാസ് ക്യാപ്റ്റമാരായി പി. എ. റമീസ്, കെ. എസ്. ഫവാസ്, ടി. എസ്. ശിഫാന, എൻ. എസ്. ഷാഹിന, ഒൻപതാം ക്ലാസ് ക്യാപ്റ്റമാരായി ഷാഹിന പി.ഐ, ഹസ്ന ഷെറിൻ, എ. യു. അഷ്കർ അലി, എ. എസ്. ഫാരിസ്, എട്ടാം ക്ലാസ് ക്യാപ്റ്റമാരായി ഇ. ബി. തൻസീർ, എൻ. ആർ. റാഷീദ്, എൻ. എച് ജെസ്ന നസ്റിൻ, ഫിഫ യു. എൻ.

Advertisment