Advertisment

ഭിന്നശേഷിക്കാരായ കുട്ടികൾ ഗ്രാമീണ റോഡിന്റെ ഉദ്ഘാടകരായി. കൂട്ടിന് അമ്മമാരും

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: റവന്യൂ വകുപ്പ്പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് പതിമൂന്നാം വാർഡിലെ കെ ജി എം ഓഡിറ്റോറിയം ഭാഗം റോഡിന്റെ ഉദ്ഘാടനം ഭിന്ന ശേഷി സഹോദരങ്ങളായ മുഹമ്മദ് ഷിബിലി, മുഹമ്മദ് റാഷിദ് എന്നിവർചേർന്ന് നിർവഹിച്ചു.

Advertisment

publive-image

വാർഡ്മെമ്പർ ജോർജ് തച്ചമ്പാറ അധ്യക്ഷനായി. റെവന്യൂ വകുപ്പിൽ നിന്നും കിട്ടിയ അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നിർമാണം നടത്തിയ കോൺക്രീറ്റ് റോഡാണിത്. സമൂഹത്തിന് കൂടി കരുതലായി ജനപ്രതിനിധി റോഡിന്റെ ഉദ്ഘാടനം വാർഡിലെ താമസക്കാരായ ഭിന്നശേഷി കുട്ടികളെ ഏൽപ്പിക്കുകയായിരുന്നു.

publive-image

പിന്തുണയോടെ അമ്മമാരും. ഇതോടനുബന്ധിച്ച് ഗ്രാമസഭയും ജനമൈത്രി പോലീസിന്റെ ജന സുരക്ഷാ ക്ലാസും നടത്തി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ബിബീഷ്, പുഷ്പദാസ്, സിസ്റ്റർ ലിജി, ജെസി ടോമി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment