Advertisment

'വൃക്കയുടെ ആരോഗ്യത്തിന്' നേഴ്സിംഗ് വിദ്യാർത്ഥിനികൾക്ക് അവബോധ ക്ലാസ് നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കിഡ്നി ഫെഡെറേഷൻ ഒഫ് ഇന്ത്യയുടെ പാലക്കാട് ജില്ലാ ഘടകവും, എസ്.എസ്. സ്കൂൾ ഒഫ് നേഴ്സിംഗ് പാലക്കാടും സംയുക്തമായി , ആർട്ട് എഫ്യൂഷൻസ് ഗ്ളോബൽ പാലക്കാടുമായി സഹകരിച്ച് നേഴ്സിംഗ് വിദ്യാർത്ഥിനികൾക്ക് വേണ്ടി ലോക വൃക്ക ദിന അവബോധ ക്ളാസ് നടത്തി.

Advertisment

publive-image

മനഃശാസ്ത്രജ്ഞൻ ഡോ. രഘുനാഥ് പാറയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. നേഴ്സിംഗ് സ്കൂൾ പ്രിൻസിപ്പ്ൾ ശിവദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചിൽഡ്രൻസ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ.എൻ.രാജേഷ് മുഖ്യ അതിഥിയായി. കിഡ്നി ഫെഡെറേഷൻ ഒഫ് ഇന്ത്യയുടെ ജില്ലാ കോഓഡിനേറ്റർ എൻ.ജി. ജ്വോൺസ്സൺ വൃക്ക ദിന അവബോധ ക്ളാസ് നയിച്ചു.

ആർട്ട് എഫ്യൂഷൻസ് ഗ്ളോബൽ മേനേജിംങ് ഡിറെക്റ്റർ ലില്ലി വാഴയിൽ ജീവിത ശൈലിയും വൃക്ക രോഗവും എന്ന വിഷയത്തിൽ ക്ളാസ് നയിച്ചു, പി.പി.എം.വി. ജെനെറൽ സെക്രട്ടറി ആർ. ജഗദീശൻ, ലേബ് റ്റ്യൂട്ടർ നിഷ, നേഴ്സിംഗ് സ്കൂൾ ലീഡെർ കുമാരി. ഗോപിക തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment