Advertisment

കിരണം കൂട്ടായ്മയുടെ വൃക്ഷ പരിപാലനം. കൊടുവായൂർ പ്രദേശങ്ങളിൽ വൃക്ഷ തൈകൾ നട്ടു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട് ജില്ലയിൽ പരിസ്ഥിതി സംരക്ഷണം, ജീവ കാരുണ്യ, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജ്ജീവമായി പ്രവർത്തിയ്ക്കുന്ന കിരണം ചാരിറ്റബ്ൾ ട്രസ്റ്റിന്റെ വൃക്ഷ പരിപാലനം' പദ്ധതിയുടെ ഉദ്ഘാടനം ഡബ്ള്യു. ഡബ്ള്യു. എഫ് - ഇന്ത്യയുടെ ( world wide fund for nature) ജില്ലാ കോഓഡിനേറ്റർ എൻ.ജി.ജ്വോൺസ്സൺ നിർവഹിച്ചു.

Advertisment

publive-image

"വീട്ടുവളപ്പിലും വഴിയോരങ്ങളിലും തങ്ങളുടെ മാതാപിതാക്കളുടെ പേരിൽ ഓരോ വൃക്ഷത്തൈകൾ നട്ട് പരിരക്ഷിക്കാൻ എല്ലാവരേയും പ്രേരിപ്പിക്കാൻ സമിതി അംഗങ്ങൾ മുന്നിട്ടിറങ്ങണം' എന്ന് അദ്ദേഹം നിർദേശിച്ചു. പ്രസിഡന്റ് റ്റി.ആർ. സന്തോഷ്, സെക്രെട്ടറി പ്രതിഭ സന്തോഷ്, വൈസ് പ്രസിഡന്റ് ശ്രീജിത്ത്. കെ, ജോ. സെക്രെട്ടറി സജിത രഘു, ഖജാഞ്ചി വിഷ്ണു നാരായണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പദ്ധതിയുടെ ഭാഗമായി കൊടുവായൂരും പ്രാന്ത പ്രദേശങ്ങളിലും ഫലവൃക്ഷങ്ങൾ നട്ടു.

അവയ്ക്ക് വേണ്ട സംരക്ഷണ വലയും പരിരക്ഷിക്കാൻ അയൽപക്കത്തെ ആളുകളുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തി..ട്രസ്റ്റ് അംഗങ്ങൾ ആയ സജിത്ത്.കെ, രഘു, പ്രവീൺ, കാർത്തിക്, സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.ഈ പദ്ധതിയുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ ഫലവൃക്ഷങ്ങളും , വഴിയോരങ്ങളിൽ തണൽ വൃക്ഷങ്ങളും നട്ടു പരിപാലയ്ക്കുവാൻ ട്രസ്റ്റ് അംഗങ്ങൾ ഒരുക്കമായി.

Advertisment